നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നിന്റെ യാത്രയതിൽ ഖേദം വരികയില്ല
നീ ആഗ്രഹിച്ച തുറമുഖം അണയും
കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
കടലോളങ്ങൾക്കവൻ അതിരു വയ് ക്കും
പടകിൽ നിന്നോടൊപ്പം അധിവസിയ് ക്കും
Verse 2
നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
ബലവാനവൻ നമ്മെ പിടിച്ചതിനാൽ
ബലമേറും ഗോപുരമതിൽ അണയും
നിന്റെ ശത്രുവിൻ തല തകർത്തതിനാൽ
ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
Verse 3
ഒരു ശാപവും നിന്നെ തൊടുകയില്ല
ഒരു രോഗവും നിന്നെ തളർത്തുകില്ല
ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
സൗഖ്യദായകൻ നിന്റെ കരം പിടിക്കും
പുതുശക്തിയാൽ അനുദിനം നിറയ് ക്കും
Verse 4
സർവ്വതിന്മയും കളവായ് പറയും
നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
ഭക്തർ നാമം തലമുറതലമുറയായ്
എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല
അവൻ നിന്ന സ്ഥലമിനി കാണുകില്ല
Verse 5
നിന്റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
നിന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
നിന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
ശത്രു ഓടി ഒളിപ്പിടം തേടുന്ന നാൾ
നീ യാഹിൽ വിശ്രമം പ്രാപിച്ചിടും