Nanma than maariyaay ie marubhoomiyil
Verse 1നൻമ തൻ മാരിയായ് ഈ മരുഭൂമിയിൽ
പെയ്തിയിറങ്ങിയ നാഥനു സ്തോത്രം
കൻമ ഷം നീക്കി ആശയാൽ നിറച്ച
ശാന്തിതൻ പ്രഭുവേ നിനക്ക് സ്തേത്രം
Verse 2നീ മാത്രം മതിയെന്റെ നാഥാ
നീ മാത്രം മതിയെന്റെ നാഥാ
ഈ ലോകയാത്രയിൽ കൂട്ടായെനിക്കിനി
നിൻകരം മതിയെന്റെ നാഥാ...
Verse 3ലോകം വെറുത്തോട്ടെ അതിലിനിയും
ഖേദമല്ല ഭാഗ്യം തന്നെയല്ലോ
സ്വർഗ്ഗത്തിലെയെൻ പ്രതിഫലമോർത്താൽ
ഈ ലോകസുഖങ്ങൾ ക്ഷണികമല്ലോ
Verse 4അങ്ങറിയാത്തൊരു വാക്കുപോലും
എൻ നാവിലുണ്ടോ ദയാപരാ
എന്നിലെ ഞാനെന്ന ഭാവമകറ്റാൻ
നിൻ വചനം മാത്രം മതിയെനിക്ക്
Verse 5നാളെയെന്ന ചിന്തയെനിക്കിനിയും
എന്തിനെൻ നാഥൻ എന്റെ പക്ഷം
കളപ്പുര കൂട്ടാത്ത മീവലെ പോറ്റുവോൻ
അക്ഷയനായ് എന്നെ നടത്തുമല്ലോ
Verse 1Nanma than maariyaay ee marubhoomiyil
Peythirangiya naadhanu sthothram
Kanma sham neekki aashayaal niracha
Shaanthithan prabhuvē ninakku sthēthram
Verse 2Nee maathram mathiyente naadhaa
Nee maathram mathiyente naadhaa
Ee lōkayaathrayil koottāyenikkini
Ninkaram mathiyente naadhaa...
Verse 3Lōkam veruthōtte athiliniyum
Khēdamalla bhaagyam thanneyallō
Swarggathileyen prathiphalamōrthaal
Ee lōkasukhangal kshanikamallō
Verse 4Anggariyāthoru vaakkupōlum
En naavilundo dayāparā
Ennile njaanenna bhaavamakattaan
Nin vachanam maathram mathiyenikku
Verse 5Naaleyenna chinthayenikkiniyum
Enthinēn naadhan ente paksham
Kalappura koottaatha meevale pōttuvōn
Akshayanaay enne nadathumallō
Download Song