നന്മകൾ മാത്രം ചെയ്യുന്നവൻ
തിന്മകൾ ഒന്നും ചെയ്കയില്ലാ
ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടെന്നാൽ
ധൈര്യപ്പെടുവിനെന്ന് അരുളിയോനേ
Verse 2
എൻ യേശു രാജനേ
എൻ യേശു കർത്തനെ
എൻ ജീവൻ യേശുവേ
എൻ പ്രാണ നാഥനേ
Verse 3
ദൈവത്തോടുള്ള സമത്വം വിട്ട്
താണ ഭൂവിൽ അവതരിച്ച്
എന്നെ നേടുവാൻ വന്നവനേ
എന്റെ രക്ഷകൻ നീ മാത്രമേ
Verse 4:
പാപവും ശാപവും നീക്കുവാനായ്
എൻപേർക്കായി യാഗമായ് തീർന്നവനേ
മരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച്
ഇന്നും എനിക്കായി ജീവിക്കുന്നു
Verse 5:
വിശുദ്ധരേ ചേർപ്പാൻ വന്നീടുമെന്ന്
വാഗ്ദത്തം ചെയ്ത നല്ല നാഥനേ
കാന്തൻ വരവിനായ് ഒരുങ്ങീടും ഞാൻ
ജീവകിരീടം ഞാൻ പ്രാപിച്ചിടുമേ