Nanmakal marannu poyi njaan
Verse 1നന്മകൾ മറന്നു പോയി ഞാൻ
നല്ല ദാനങ്ങൾ മറന്നു ഞാൻ ജീവിച്ചു പോയ്
നല്ലവനാമേശൂവേ നേർവഴി നടത്തിടണേ;
നന്ദിയല്ലാതൊന്നുമേകാൻ ഈ ദാസനില്ലല്ലോ(2)
Verse 2കൂരിരുൾ ഏറുന്ന നേരം
കൂട്ടിനായിട്ടെന്റെ ചാരെയെത്തും
കണ്ണീർ തുടച്ചിടും ക്രൂശിൻ ദിവ്യ സ്നേഹമേ,
നന്ദിയല്ലാതൊന്നുമേകാനീ-ദാസനില്ലല്ലോ(2) നന്മകൾ...
Verse 3ആശ്രയം തേടുന്ന നേരം
അമ്മയെപ്പോലെന്നെ ചേർത്തു നിർത്തും
ആശിഷം നൽകിടും ആശ്രിതവത്സലനേശുവേ,
നന്ദിയല്ലാതൊന്നുമേകാനീ- ദാസനില്ലല്ലോ(2) നന്മകൾ...
Verse 4പാരിലെൻ പാപങ്ങളെല്ലാം
പാവന സ്നേഹത്താൽ വെൺമേയാക്കി
പ്രാണനെ നൽകി പാപത്തിൻ മറുവിലയായതിനാൽ,
നന്ദിയല്ലാതൊന്നുമേകാനീ ദാസനില്ലല്ലോ(2) നന്മകൾ...
Verse 1nanmakal marannu poyi njaan
nalla daanangal marannu njaan jeevichchu poy
nallavanaam yeshuve nervazhi nadaththidane;
nandiyallaathonnumekaan ee daasanillallo(2)
Verse 2koorirul erunna neram
koottinaayittente chaareyeththum
kanneer thudachidum krooshin divya snehame,
nandiyallaathonnumekaanee-daasanillallo(2);- nanmakal...
Verse 3aashrayam thedunna neram
ammayepolenne cherthu nirththum
aashisham nalkidum aashrithavalsalaneshhuve,
nandiyallaathonnumekaanee- daasanillallo(2);- nanmakal...
Verse 4paarilen paapangalellaam
paavana snehaththaal venmeyaakki
praanane nalki paapaththin maruvilayaayathinaal,
nandiyallaathonnumekaan ee daasanillallo(2);- nanmakal...
Download Song