Nanmayallathonnum cheythidathavan
Verse 1നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
തിന്മയാകെ മായിക്കുന്നവൻ
പാപമെല്ലാം മറക്കുന്നവൻ
പുതുജീവൻ എന്നിൽ പകരുന്നവൻ
Verse 2യേശു യേശു... അവനാരിലും വലിയവൻ
യേശു യേശു... അവനാരിലും മതിയായവൻ
Verse 3ദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വം
നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കിടുമവനഖിലം
കൃപ നൽകിടുമെ ബലമണിയിക്കുമേ(2)
മാറാ മധുരമായ് മാറ്റിടുമേ
Verse 4ഇരുൾ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായിടുമ്പോൾ
സൗഖ്യ ദായകനവൻ കരുതും
അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2)
നമ്മെ നിറച്ചിടും അനുദിനവും
Verse 5കണ്ണുനീർ താഴ്വരകൾ
ജീവ ജലനദിയാക്കുമവൻ
ലോകത്തിൻ ചങ്ങലകൾ
മണിവീണയായ് തീർക്കുമവൻ
സീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ(2)
സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ
Verse 1nanmayallathonnum cheythidathavan
thinmayake maayikkunnavan
papamellam marakkunnavan
puthu jeevanennil pakarunnavan
Verse 2Yeshu Yeshu avanarilum valiyavan
Yeshu Yeshu avanarilum mathiyayavan
Verse 3daivathe snehikkumpol sarvvam
nanmakkayi bhavichidunnu
thirusvoram anusarichal
namukkorukkidum avankhilam
krupa nalkidume balamaniyikkume
maara madhuramay mattidume;-
Verse 4irul namme mudidumpol loka
velichamaayavan anayum
rogikal aayidumpol
saukhya dayakanavan karuthum
avannalayathil sworgga nanmakalal
namme nirachidum anudinavum;-
Verse 5kannuneer thazhvarakal
jeeva jala nadiyaakkumavan
lokathin changalakal
mani veenayai therkkumavan
seeyon yathrayil moksha margamathil
sneha kodikezhil nayikkumavan;-
Download Song