Nathha choriyaname nin krupa
Verse 1നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;
ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)
Verse 2പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾ
പാവനമാം നിൻ പരിശുദ്ധനാമം;
വാനിലും ഭൂവിലും മേലായ നാമം(2)
ഉന്നതനേശു നാമം നാഥാ…
Verse 3പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻ
കാത്തിരുന്നീടാൻ കാഴ്ചയേകുക;
വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)
ശക്തി നല്കീടുക നാഥാ…
Verse 4ഉന്നത ദേവാ നിൻ വചനങ്ങൾ
ഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;
ഉള്ളങ്ങളെ ഉണർത്തീടണേ(2)
സർവ്വവല്ലഭനേ നാഥാ...
Verse 1naadhaa choriyaname ninkrupa daasarinnmel;
eakeedennam aashishamaari ezhakalin naduvil(2)
Verse 2paadi pukazhththidaan paapikal njangal
paavanamaam nin parishuddhanaamam;
vaanilum bhoovilum melaaya naamam(2)
unnathaneshu naamam;- naadhaa…
Verse 3praarththana chey vaan praapthiye nalkaan
kaaththirunneedaan kaazhchayekuka;
vishvasippaan aashrayippaan(2)
shakthi nalkeeduka;- naadhaa…
Verse 4unnatha devaa nin vachanangal
ullile kankal ullapole kaanmaan;
ullangale unarththidane(2)
sarvvavallabhane;- naadhaa...
Download Song