Nathha ivar nammil onnayidaan
Verse 1നാഥാ ഇവർ നമ്മിൽ ഒന്നായിടാൻ
നീ എന്നിലെന്നപോൽ മരുവിടുവാൻ
ദിവ്യസ്നേഹത്തിന്റെ പാശങ്ങളാൽ തമ്മിൽ
ഇഴചേർത്തു നെയ്യുക നിന്റെ രാജ്യം
Verse 2വിദ്വേഷം ഏറിയ ഹൃദയങ്ങളെ നീ
ആർദ്രതയാലെ സാന്ദ്രമാക്കു
ഹിംസതൻ കാട്ടുതീ ആളുന്ന ഭൂവിനെ
നിൻ വചനത്താൽ ശാന്തമാക്കൂ
Verse 3ഭൂവിലേക്കെന്നെ നീ അയച്ചതുപോലെ
ഇവരെയും ഞാനിതാ അയച്ചിടുന്നു
ലോകത്തിൽ നിന്നവർ മാറ്റപ്പെടാനല്ല
ലോകത്തെ മാറ്റിടാൻ വരമരുളൂ
Verse 1naadhaa ivar nammil onnaayidaan
nee ennilenna pol maruviduvaan
divyasnehathinte paashangalaal thammil
izhacherthu neyyuka ninte raajyam
Verse 2vidhwesham eriya hridayangale nee
aardrathayaale saandramaakku
himsathan kaattuthee aalunna bhoovine
nin vachanathaal shaanthamaakku
Verse 3bhoovilekkennai nee ayachathu pole
ivareyum njaanitha ayachidunnu
lokathil ninnavar maattappedaanalla
lokathe maattidaan varamaruloo
Download Song