Verse 1നാഥാ കനിഞ്ഞീടണേ
ഈ മഹാമാരിയെ ശാസിക്കണേ (2)
കരുണക്കായ് യാചിക്കുന്നു
സമസ്താപരാധങ്ങൾ പൊറുക്കേണമേ (2)
Verse 2കൽപ്പനകൾ പലതും ലംഘിച്ചു ഞാൻ
മുന്നറിയിപ്പുകൾ അവഗണിച്ചു (2)
അവസരങ്ങൾ പലതും നഷ്ടമാക്കി
എങ്കിലും, അടിയനോട് പൊറുക്കേണമേ (2) നാഥാ...
Verse 3ധനം കൊണ്ട് സർവ്വവും നേടാമെന്ന്
വ്യർത്ഥമായി ഞാൻ ചിന്തിച്ചു പോയ് (2)
എത്ര സമ്പത്തുകൾ ഉണ്ടെന്നാലും
സർവ്വവും, വ്യർത്ഥമെന്നറിഞ്ഞീടുന്നു (2) നാഥാ...
Verse 4നാളുകൾ ഇനിയും ഏറെയില്ല
ഒരവസരം കൂടി നീ തന്നീടുകിൽ (2)
എൻ ഹൃദയം നിനക്കായ് തന്നുകൊള്ളാം
നിൻ മകളായ് ഞാനെന്നും ജീവിച്ചിടാം (2) നാഥാ...
Verse 1nathhaa kaninjnjeedane
ie mahaamaariye shaasikkane (2)
karunakkaay yaachikkunnu
samasthaaparaadhngal porukkename (2)
Verse 2kalppanakal palathum lamghicchu njaan
munnariyippukal avaganicchu (2)
avasarngal palathum nashdamaakki
engkilum, adiyanod porukkename (2);- nathha...
Verse 3dhanam kond sarvvavum nedaamenne
vyartthhamaayi njaan chinthicchu poy (2)
ethra sampatthukal undennaalum
sarvvavum, vyartthhamennarinjnjeedunnu (2);- nathha...
Verse 4naalukal iniyum ereyilla
oravasaram koodi nee thanneedukil (2)
en hridayam ninakkaay thannukollaam
nin makalaay njaanennum jeevicchidaam (2);- nathha...
Download Song