Nathha nin sannidhe vannidunnu
Verse 1നാഥാ നിൻ സന്നിധെ വന്നിടുന്നു
എന്നെ നിൻ പാദപീഠെ സമർപ്പിക്കുന്നു
നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻ
കൊതിയോടെ കാത്തിടുന്നു
Verse 2കാഹള നാദത്തിനായി ഓർത്തിരുന്നു
കാതുകൾ നിൻ വിളിക്കായ്
കാന്താ നിൻ കാഹളം മുഴക്കേണമേ
അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേ
നിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേ
Verse 3ജീവിത ഭാരങ്ങൾ ഏറിയപ്പോൾ
മനം നൊന്തു നീറിയപ്പോൾ
ജീവനും നന്മയും നല്കിയെന്നെ
സാന്ത്വനമായി മരുവിൽ നടത്തി
എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകി
Verse 4വേഗത്തിലെന്നെ ചേർത്തീടുവാൻ
വരുമെന്നുരച്ചവനെ
വന്നു നിൻ രാജ്യമതിൽ വാഴുവാൻ
കൊതിയോടെ കാത്തീടുന്നെന്നേശുവേ
നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ
Verse 1nathha nin sannidhe vannidunnu
enne nin padapeedhe samarppikkunnu
neeyenne per cholli vilikkunnathorthu njaan
kothiyode kathidunnu
Verse 2kaahala nadathinaayi orthirunnu
kaathukal nin vilikkaay
kantha nin kahalam muzhakkename
appolen durithangal thernnedume
nin sannidhe vegam njaan parannedume
Verse 3jeevitha bharangal eeriyappol
manam nonthu neeriyappol
jeevanum nanmayum nalkiyenne
saanthvanamayi maruvil nadathi
ennil swarggeya santhosham niranjozhuki
Verse 4vegathilenne chertheduvaan
varumennurachavane
vannu nin raajyamathil vazhuvan
kothiyode kathedunnenneshuve
nin kanthayaay swarggeya veetinullil
Download Song