നാഥൻ നടത്തിയ വഴികളോർത്താൽ
മമ ഹൃദയം തുടിച്ചിടുന്നു
കർത്തൻ കരുതിയ സ്നേഹമോർത്താൽ
മമ കൺകൾ നിറഞ്ഞിടുന്നു
Verse 2
എന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതും
നിന്റെ അത്ഭുത സ്നേഹമല്ലോ(എന്നാളും)
Verse 3
കാലത്തു ഞാൻ കൺ തുറന്നിടുമ്പോൾ
തിരുമുഖമെന്നിൽ നിറയുന്നല്ലോ
അന്തിയിലും മിഴി പൂട്ടിടുമ്പോൾ
നിന്റെ കൃപയെന്നെ പൊതിയുന്നല്ലോ
നേരം പുലരുമ്പോഴും വൈകി അണയുമ്പോഴും
എൻ ശരണം നിൻ തിരുചരണം നാഥൻ...
Verse 4
ആരുമില്ലാതെ ഞാൻ കരഞ്ഞിടുമ്പോൾ
തിരുമാർവ്വിടം എനിക്കഭയം
സ്നേഹിതർ എൻ വഴി പിരിയുമ്പോൾ
തിരുസന്നിധി ആശ്രയവും
കരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെ
കാന്തൻ കൃപയോടെ നടത്തുന്നല്ലോ(2) നാഥൻ...
Verse 1
nathhan nadathiya vazhikalorthaal
mama hridayam thudichidunnu
karthan karuthiya snehamorthaal
mama kankal niranjidunnu
Verse 2
enne potunnathum nannaay pularthunnathum
ninte athbhutha snehamallo(ennaaLum)
Verse 3
kalathu njaan kan thurannidumpol
thirumukhamennil nirayunnallo
anthiyilum mizhi puttidumpol
ninte krupayenne pothiyunnallo
neram pularumpozhum vaiki anayumpozhum
en sharanam nin thirucharanam;- nathhan...
Verse 4
aarumillaathe njaan karanjidumpol
thirumaarvvidam enikkabhayam
snehithar en vazhi piriyumpol
thirusannidhi aashrayavum
karam kuzhanjidathe paadam thalarnnidaathe
kaanthan krupayode nadathunnallo(2);- nathhan...