Navayerushalem parppidam thannile
Verse 1നവയെരൂശലേം പാർപ്പിടം തന്നിലെ-വാസം ഓർക്കുമ്പോൾ
ആനന്ദംകൊണ്ടുനിറയുന്നു മാനസേ മോദമേറുന്നു
Verse 2ആശ്വാസം നൽകാത്തീപ്പാരിലെ വാസത്താൽ-ഉള്ളം നീറുന്നേ
ഈ മരുവാസത്തെ വേർപിരിഞ്ഞീടുവാനാശയേറുന്നേ
Verse 3കഷ്ടത പട്ടിണിയില്ലാത്ത രാജ്യത്തിലെന്നു-ചേരുമോ
രാജ പുരോഹിതരായവരവിടെ വാസം ചെയ്യുമേ
Verse 4തേജസ്കിരണങ്ങൾ മകുടമണിഞ്ഞു –വാഴും ദൂതന്മാർ
ശോഭനമായ നൽ തരുക്കളുള്ളൊരു നിത്യനാടതേ
Verse 5മഹത്വീകരണം പ്രാപിച്ച വൃതന്മാർ-സ്വഛന്ദമായി
തേജസ്സിൽ വാഴുന്നു മോദമോടെ അവർ നാഥനോടൊത്തു
Verse 6പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ- പ്രവഹിക്കുന്നേ
മുത്തിനാൽ നിർമ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം
Verse 7നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ-അല്ലൽ മാറുമേ
മർത്യമാം ദേഹം അമർത്യമായിടുമേ ദിവ്യശക്തിയാൽ
Verse 8എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ-സന്തതം പാർക്കിൽ
കോടികോടി യുഗം യേശുവിനോടൊത്തു പാടി വാഴുത്തുമേ
Verse 1Navayerushalem parppidam thannile-vasam oorkumpol
Aanandam kondu nirayunnu manase modhamerunne;-
Verse 2Aashwasam nalkathe parile vasathal ullam nerunne
Ie maru vasathe verpirinjeduvan aasha eerunne;-
Verse 3Kashdatha pattini illatha rajyathil-ennu cherumo
Raja purohitha rayavaravide vasam cheyume;-
Verse 4Thejasskiranangal makudam aninju-vazhumduthanmar
Shobhanamaya nal tharukkalulloru nithya nadathe;-
Verse 5Mahathevkaranam prapicha vrithanmar-sochandamay
Thejassil vaazhunnu modamodayavar nathanodothu;-
Verse 6Palungkin nadiya theruvin naduvil-pravahikkunne
Muthinal nirmmitham cheithatham pattanam thathra shobhitham;-
Verse 7Nethiyin sooryanudikume vegathil-allal marume
Marthyamam deham amarthyamaidume divya shakthiyal;-
Verse 8Enthenthu bhagyame enthenthu bhagyame-santhatham parkil
Kodikodi yugam yeshuvinodothu padi vazhthume;-
Download Song