Nee mathi enneshuve iee marubhoo
Verse 1നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽ
കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ
Verse 2നീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽ
താങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെ
Verse 3ഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ
ഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീ
Verse 4മാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ്
മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽ
Verse 5അന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ്
അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം
Verse 1nee mathi ennyeshuve ie marubhu yathrayil
kude nadanneduvan kanner thudacheduvan
Verse 2neyallatharumille neerunna shodhanayil
thangiduvan priyane thallaruth'ezhayenne
Verse 3ullam kalangedumpol uttaver maridumpol
unnatha nandanane undenikka’ashrayam nee
Verse 4marayin maduraymai parayin vellavumayi
mattamillathavany mattarum illithupol
Verse 5annannu vendunnatham annam thrunnavanay
anthike ullathinal anthyam vare mathiyam
Download Song