യഹോവ റാഫാ യഹോവ ശമ്മാ
ഉന്നതൻ നീയെ കൂടിരിക്കുന്നോൻ
യഹോവ റാഫാ യഹോവ ശാലോം
യാഹെ നീ മാത്രം സൗഖ്യമേകുന്നോൻ
യഹോവ റാഫാ യഹോവ ശമ്മാ
യഹോവ നിസ്സി യഹോവ യിരെ
Verse 3
നിൻമുഖം അടിയാർ തേടിടുമ്പോൾ
അകൃത്യം നീ പൊറുക്കേണമേ
ദേശമെങ്ങും സൗഖ്യം നേടി
പ്രാണനാഥനെ ഉയർത്തിടുമേ
സ്വർഗ്ഗകനാൻ ചേരുവോളം
അങ്ങേ ചുമലിലായ് വഹിക്കേണമേ യഹോവ…
Verse 4
നിൻ വിൺ വരവിൽ മഹത്വനാളിൽ
പൊൻമുഖം കണ്ടിടുമ്പോൾ
പൂർണ്ണസൗഖ്യം വിടുതൽ നേടി
മറയും നിൻ സാന്നിദ്ധ്യത്തിൽ
ഭാഗ്യനാട്ടിൽ ശുദ്ധർകാൺകെ
മൽപ്രീയനെ ചുംബിക്കുമേ യഹോവ…
Verse 5
നല്ലൊലിവായ് ചെത്തി വെടിപ്പാക്കി
സൽഫലം കായ്ച്ചു വളർന്നിടുമ്പോൾ
കുരിശെടുത്തും നിന്ദയേറ്റും
നിൻ വഴി നടന്നിടട്ടെ
സ്വർഗ്ഗകനാൻ ചേരും വരെ
കാവലായ് നീ മാത്രമേ യഹോവ…