Neethimante prarthanakal daivam
Verse 1നീതിമാന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു
പനപോലെ അവൻ തഴച്ചു വളർന്നു വന്നിടും
Verse 2എന്റെ നാമത്തിങ്കൽ യാചിച്ചീടിൻ
നിങ്ങൾക്കുത്തരം അരുളും ഞാൻ-അറിഞ്ഞിടാത്തതാം
അത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തിടും ഞാൻ
Verse 3:
ഇതുവരെ നിങ്ങൾ കർത്തൻ തൻനാമത്തിൽ
ഒന്നുമേ യാചിച്ചില്ല - നിറഞ്ഞുകവിയും
സന്തോഷം യാചിക്കിൽ അനുഭവിച്ചു കൊൾവിൻ
Verse 4:
കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ
പുതുശക്തി പ്രാപിക്കും-കഴുകന്മാരെപ്പോൽ
ചിറകടിച്ചവർ പറന്നുപോയിടും
Verse 5:
യാചിക്കുന്നതിലും നിനയ്ക്കുന്നതിലും
എത്രയോ അധികമായ് - ഉള്ളത്തിൽ പ്രിയമായ്
ചെയ്യും രക്ഷകനു സ്തോത്രം നിത്യമായ്
Verse 6:
കൈവിടുകില്ല ഞാൻ മാറിപ്പോകില്ല ഞാൻ
നിന്നെവിട്ടൊരു നാളും - നിങ്ങളതിനാലെ
ധൈര്യത്തോടുകൂടെ കർത്തനിലാശ്രയിപ്പിൻ
Verse 1Neethimante prarthanakal daivam kelkkunnu
Pana pole avan thazhachu valarnnu vannidum
Verse 2ente namathinkal yachichedin
ningkalkkutharam arulum njaan arinjidathatham
athbhuthakaryangal velippeduthedum njaan;-
Verse 3ithuvaray ningkal karthan than namathil
onnume yachichilla niranju kaviyum
Santhosham yachikkil anubhavichu kolvin;-
Verse 4Karthavinuvendi kathirikkunnavar
Puthu shakthi prapikkum kazhukan mareppol
Chirakadichavar parannu poyedum;-
Verse 5Yachikkunnathilum ninakkunnathilum
Ethrayo adikamay - ullathil priyamay
Cheyum Rakshakanu sthothram nithyamay;-
Verse 6Kaividukilla njaan marippokilla njaan
Ninne vittorunalum - ningalathinnale
Dhairyathodukoode karthanil aashrayippin;-
Download Song