Neethiyam yehovaye thiru charan
Verse 1നീതിയാം യഹോവായേ! തിരുചരണമെന്റെ ശരണം
ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ
Verse 2നീസരി സരിമാ രിമപാ നിപമാ
പസസനി പനിപമ രിപാമ രിമരിസ
നീയുരു കരുണാ രസമാനസമാർ-
ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
Verse 3ദേഹികൾക്കമൃതായേതവ ദേഹമിരിപ്പതെന്നായേ
വേദമോതിടുന്നാകയാൽ നീയേ
വേദനയിൽ തുണയെന്നാത്മിക തായേ
Verse 4ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം
പാവനാശയ! മാനസവാനം
പാർക്കുവതിന്നരുൾ നിൻബോധവിമാനം
Verse 5കാമതസ്കരൻ നേരേ വന്നു കേമഭാവമായ് ചാരേ-
താമസിപ്പതുണ്ടാകയാൽ ദൂരെ
നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?
Verse 6യൂദപാതകരോടും പുരമായിരുന്ന നീ, വീടും
താതനമ്മയും സ്വത്തുക്കൾ നാടും
തള്ളിയോരെന്നെ പുലർത്തിടുവാൻ കൂടും
Verse 7ആയിരം നരന്മാരിൽ പരിപൂതനേശുവിപ്പാരിൽ
ആയവൻ ബലത്തോടു ഞാൻ ചേരിൽ
മായമെന്യേ ജയിക്കാമാത്മിക പോരിൽ
Verse 8കഷ്ടനാളുകൾ വന്നു വൃഥപ്പെട്ടുവെങ്കിലും, പൊന്നു
വിഷ്ടപേശ! നിൻ സന്നിധൗ നിന്നു
സ്പഷ്ടമുരയ്ക്കിൽ ഭവാൻ കേട്ടിടുമന്നു
Verse 1Neethiyam yehovaye! thirucharanamente sharanam
Shree tharum thava paadamathonne khedamakatti pparipaalippathenne
Verse 2Neesari sarimaa rimapaa nimapa
Pasasani panipama ripaama rimarisa
Neeyuru karunaa rasamaa nasamaarnn
Anishamirippathaal asaamya sugham mama
Verse 3Dehikalkk amruthaaye-thava dehamirippathennaaye
Vedamothidu nnakayaal neeye vedanayil thunayennaathmika thaaye
Verse 4Deva! ninnude jnjaanam mama thaapamaattidum noonam
Paavanaashaya! maanasavaanam
Paarkkuvathinnarul nin bodavimaanam
Verse 5Kaamathaskaran nere-vannu kemabhaavamaay chaare
Thaamasippath undaakayaal doore
Neeyirippathenthani -kkeesha! nee pore?
Verse 6Yudapaathakarodum-puramaayirunna nee veedum-
Thaathanammayum- swathukkal naadum
Thalliyorenne pularthiduvaan koodum
Verse 7Aayiram naranmaaril-pari-puthaneshuvipppaaril
Aayavan balathodu njaan cheril Maayamenye jaikkaamaathmika poril
Verse 8Kashtanaalukal vannu-vyada ppettuvenkilum, ponnu
Vishtapesha! nin sannidhau ninnu
Spashtamurackkil bhavaan kettidumannu
Download Song