Neeyallo njangalkkulla divya
Verse 1നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ
Verse 2നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും
Verse 3:
കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ
Verse 4:
അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ
Verse 5:
ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന
Verse 6:
ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്
ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന
Verse 7:
ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ
Verse 8:
നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെ
നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും
Verse 1neeyallo njngalkkulla divya sampattheshuve
neeyallaathilla bhoovil aagrahippaanaarume
Verse 2neeyallo njngalkkaayi mannidatthil vannathum
neecharaam njngalude paapam ellaam ettthum;-
Verse 3kaalvari malamukaleri nee njngalkkaay
kaalkaram chernnu thoongi maricchuyirekiy;-
Verse 4annannu njngalkkullathellaam thannu pottunnon
ennumennum koodeyundennulla vaakku thannavan;-
Verse 5shathruvinnagniyasthram shakthiyodethirkkunna
maathrayil jayam thannu kaatthu sookshiccheedunna;-
Verse 6janakanude valamamarnnu nee njngalkkaay
dinam prathi pakshavaadam cheythu jeeviccheedunna;-
Verse 7lokatthil njngalkkullathellaam nashdam aakilum
lokakkaar nithyam dushiccheedilum ponneshuve;-
Verse 8nithya jeeva mozhikal ninnilundu parane
ninne vittiddadiyngal engupoyi vasikkum;-
Download Song