Nilavilikka nilavilikka ezhunnettu nilavilikka
Verse 1നിലവിളിക്ക നിലവിളിക്ക
എഴുന്നേറ്റ് നിലവിളിക്ക
രാക്കാലങ്ങളിൽ യാമാരംഭത്തിൽ
എഴുന്നേറ്റു നിലവിളിക്ക
Verse 2പകർന്നിടുക മനമുരുകി
വെള്ളം പോലെ കർത്തൻസന്നിധെ
വഴിത്തലയ്ക്കൽ തളർന്നിരിക്കും
പൈതങ്ങൾക്കായ് നിലവിളിക്ക(2) നില...
Verse 3ഉണർന്നിടുക സോദരരേ
കണ്ണുനീരിൻ മറുപടിയ്ക്കായ്
ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം
കണ്ണുനീരിൽ വെളിപ്പെടുമേ(2) നില...
Verse 4കടന്നുവരാം കർത്തനരികിൽ
കരഞ്ഞിടാം മനം തകർന്ന്
തലമുറയെ അടിമയാക്കാൻ
ശത്രുശക്തി ഉയർത്തിടുമ്പോൾ(2) നില...
Verse 5കരഞ്ഞിടുമ്പോൾ കനിവുള്ളവൻ
കരം തന്നു താങ്ങി നടത്തും
കരുതലോടെ തൻ കരവിരുതിൽ
കൺമണിപോൽ കാത്തുപാലിക്കും(2) നില...
Verse 6ഗതസമനേ പൂവനത്തിൽ
യേശുനാഥൻ നിലവിളിപോൽ
ഉള്ളം തകർന്നു കണ്ണുനിറഞ്ഞു
ഭാരത്തോടെ നിലവിളിക്ക(2) നില...
Verse 1Nilavilikka nilavilikka
ezhunnettu nilavilikka
rakkalangalil yamarambhathil
ezhunnettu nilavilikka (2)
Verse 2Pakarthiduka mana’muruki
vellam pole karthan sannidhi
vazhi thalekal thalarnnirikum
paithangalkai nilavilika (2)
Verse 3Unarnniduka sodharare
kannuneerin marupadikai
hannayin dhaivam haagarin dhaivam
kannuneeril velippedume (2)
Verse 4Kadannuvaram kartha’narikil
karanjidam manam thakarnne
thalamuraye adimayakan
sathru sakthi uyarthidumpol (2)
Verse 5Karanjidumpol kanivullavan
karam thannu thangi nadathum
karuthalode kara viruthil
kanmanipol kaathupaalikum (2)
Verse 6Gethasamane poovanathil
yeshu naathan nilavilipol
ullam thakarnnu kannu niranju
bharathode nilavilika (2)
Download Song