നിൻ ദാനം ഞാൻ അനുഭവിച്ചു
നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു
യേശുവേ എൻ ദൈവമേ
നീ എന്നും മതിയായവൻ
Verse 2
യേശു എനിക്കു ചെയ്ത
നന്മകൾ ഓർത്തിടുമ്പോൾ
നന്ദികൊണ്ടെൻ മനം പാടിടുമേ
സ്തോത്രഗാനത്തിൻ പല്ലവികൾ
Verse 3:
ദൈവമെ നിന്റെ സ്നേഹം
എത്ര നാൾ തള്ളി നീക്കി
അന്നു ഞാൻ അന്യനായ് അനാഥനായ്
എന്നാൽ ഇന്നോ ഞാൻ ധന്യനായ്
Verse 4:
എൻ ജീവൻ പോയെന്നാലും
എനിക്കതിൽ ഭാരമില്ല
എന്റെ ആത്മാവിനു നിത്യജീവൻ
എൻ യേശുതാൻ ഒരുക്കിയല്ലോ
Verse 5:
നിത്യതയോർത്തിടുമ്പോൾ
എൻ ഹൃത്തടമാനന്ദിക്കും
സ്വർഗ്ഗീയ സൗഭാഗ്യജീവിതം
വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു
Verse 1
nin daanam njaan anubhavicchu
nin sneham njaan ruchiccharinjnju
yeshuve en daivame
nee ennum mathiyaayavan