Nin krupa enthu manoharam yeshuve
Verse 1നിൻ കൃപ എന്തു മനോഹരം യേശുവേ
ഏഴയെൻ ജീവിതത്തിൽ-എന്നും
വൻകൃപ നൽകണം-ശക്തിയിൽ കാക്കണം
നിൻ വരവു വരെയും
Verse 2നിൻ കൃപയെത്രയോ അത്ഭുതമേശുവേ
എന്നുടെ ജീവിതത്തിൽ-എന്നെ
സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യം
എവ്വിധം വർണ്ണിക്കേണ്ടു?
Verse 3പാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെ
തേടിവന്നു രക്ഷിച്ചു-നിന്റെ
കാരുണ്യമോർത്തു ഞാൻ-നന്ദിയോടെന്നുമേ
വാഴ്ത്തി സ്തുതിച്ചീടുന്നേ
Verse 4:
നീതി സമാധാനം സന്തോഷം നൽകിയ
ആത്മ മണവാളനെ-ദിവ്യ
ആത്മ നിറവിനാൽ ആശീർവദിച്ചെന്നെ
ഭാഗ്യവാനാക്കിയല്ലോ
Verse 5:
നീ മതിയെന്നുമെൻ ജീവിതസർവ്വമായ്
നിന്നിലെന്നാശയതും-സ്വർഗ്ഗേ
വാസമൊരുക്കി നിൻ കൂടവേ ചേർക്കുവാൻ
വേഗം വന്നിടണമേ
Verse 6:
കോടികോടി ദൂതർ സേനയുമായ് പ്രിയൻ
മേഘത്തിൽ വന്നിടുമ്പോൾ-ഞാനും
തേജസ്സണിഞ്ഞു നിൻ കൂടവേ ചേരുന്നാൾ
എത്രയോ ആനന്ദമേ
Verse 7:
മൺമയമാകുമി ഭൗമശരീരം പോയ്
വിൺശരീരം പ്രാപിയ് ക്കും-എന്റെ
നിത്യഭവനത്തിൽ ചേർത്തിടുവാനായ്
വേഗം വന്നിടണമേ
Verse 1nin kripa enthu manoharam yeshuve
ezhayen jeevithatthil-ennum
vanakripa nalkanam-shakthiyil kaakkanam
nin varavu vareyum
Verse 2nin kripayethrayo athbhuthameshuve
ennude jeevithatthil-enne
swarggeeyanaakkiya snehatthin paaramyam
evvidham varnnikkendu?
Verse 3paapiyaay doshiyaay jeevitham cheythenne
thedivannu rakshicchu-ninte
kaarunyamortthu njaan-anandiyodennume
vaazhtthi sthuthiccheedunne;-
Verse 4neethi samaadhaanam santhosham nalkiya
aathma manavaalane-divya
aathma niravinaal aasheervadicchenne
bhaagyavaanaakkiyallo;-
Verse 5nee mathiyennumen jeevithasarvvamaay
ninnilennaashayathum-swargge
vaasamorukki nin koodave cherkkuvaan
vegam vannidaname;-
Verse 6kodikodi doothar senayumaay priyan
meghatthil vannidumpol-njaanum
thejassaninjnju nin koodave cherunnaal
ethrayo aanandame;-
Verse 7manamayamaakumi bhaumashareeram poy
vinashareeram praapiy kkum-ente
nithyabhavanatthil chertthiduvaanaay
vegam vannidaname;-
Download Song