Nin maha snehameshuve en manassin
Verse 1നിൻ മഹാസ്നേഹമേശുവേ
എൻ മനസ്സിന്നഗാധമേ
എന്നിൽ നിൻ സ്നേഹകാരണം
എന്നറിവിന്നതീതമേ
Verse 2താരകങ്ങൾക്കു മീതെയും
താവകസ്നേഹമുന്നതം
ആഴിയിലും നിൻസ്നേഹ-
ത്തിന്നാഴമഗാധമെൻ പ്രിയാ
Verse 3ദോഷിയാമെന്നെത്തേടിയോ
ക്രൂശുവരെയും താണു നീ
പ്രാണനും നൽകി സ്നേഹിപ്പാൻ
പാപിയിൽ കണ്ടതെന്തു നീ
Verse 4മരണമോ ജീവനോ പിന്നെ
ഉയരമോ ആഴമോയെന്നെ
നിന്തിരു സ്നേഹത്തിൽ നിന്നും
പിന്തിരിക്കില്ല യാതൊന്നും
Verse 5നിത്യതയിൽ നിൻസന്നിധിയെത്തി
ഞാൻ വിശ്രമിക്കവേ
നിൻ മുഖകാന്തിയിൽ സദാ
നിർവൃതി നേടും ഞാൻ പരാ
Verse 1Nin maha’sneham’yeshuve
En manassi’nagadame
Ennil nin sneha’karanam
Ennarivin’athethame
Verse 2Tharakangkalkku metheyum
Thavaka sneham unnatham
Aazhiyilum nin sneha-
Thinnazhamagathamen priya;-
Verse 3Dhoshiyam ennethediyo
Krushuvareyum thanu nee
Prananum nalki snehippan
Papiyil kandathenthu nee;-
Verse 4Maranamo jevano pinne
Uyaramo aazhamo enne
Ninthiru’snehathil ninnum
Pinthirippikkilla yathonnum;-
Verse 5Nityathayil nin sannithi’etthi
njaan vishramikkave
Nin mukha kanthiyil sada
Nirvrithi thedum njaan para;-
Download Song