Nin padam gathiye ennaalum sthuthiye
Verse 1നിൻ പാദം ഗതിയെ എന്നാളും സ്തുതിയേ
നിന്നെയെന്ന്യേ ആരെ പുകഴ്ത്തും-യേശുവേ
ദിവ്യ സ്നേഹമുള്ളിൽ വന്നല്ലോ
Verse 2പരിശുദ്ധനെ പരാപരനെ
ഗുരുവെ കൃപയിൻ വരമരുൾക
തേടിയതാൽ കണ്ടു നിന്നെ പാടുവാൻ
പാട്ടുകൾ തന്നെനിക്കു
Verse 3പുതുഎണ്ണയാൽ പുതുബലത്താൽ
പുതുകൃപയും പുതുഗീതവും
നൽകി നിത്യം നടത്തുന്നെന്നെ
പുതിയതാം ശാലേമിൽ ചേരും വരെ
Verse 4ഞെരുക്കത്തിൽ ഞാൻ നിന്നെ വിളിച്ചു
അരികിലണച്ചു നടത്തിയെന്നെ
ദേശമെങ്ങും അലഞ്ഞിടാതെ
തീവ്രമായ് വന്നെന്നെ താങ്ങിയല്ലോ
Verse 5ഫലം തരും നൽമുന്തിരി നീ
കൊമ്പായടിയൻ ചേർന്നു നിൽക്കും
വെടിപ്പാക്കും നീ ചെത്തിയെന്നെ
കർത്തനെ നിത്യവും പരിപാലിക്കും
Verse 6എന്നരുമനാഥനെയെൻ ജീവനെ
ദിവ്യനായകനെ
സ്നേഹിക്കുന്നേ യേശുവെ നിൻ
സ്നേഹമുഖമെന്നു കണ്ടീടുമോ
Verse 7പരിപൂർണ്ണമായ് പുകഴിടമായ്
പരിപാവനമാം കൊടുമുടിയിൽ
വേഗമായ് ഞാൻ ചേർന്നിടുമേ
സീയോനെ വാഞ്ഛയായ് കാത്തിടുന്നേ
Verse 1Nin padam gathiye ennaalum sthuthiye
ninneyennye aare pukazhthum-yeshuve
divya snehamullil vannallo
Verse 2Parisuthane paraparane
guruve krupayin varamarulka
thediyathal kandu ninne paaduvan
paattukal thanneniku;-
Verse 3Puthu’ennayal puthu’belathal
puthu’krupayum puthu’geethavum
nalki nithyam nadathunnu’enne
puthiyatham shalemil cherum vare
Verse 4Njerukathil njaan ninne vilichu
arikil’anachu nadathi’yenne
dhesamengum alanjidathe
theevramai vannenne thaangiyallo
Verse 5Bhalam tharum nal’mundhiri nee
kompayadiyan chernnu nilkum
vedippakum nee chethi’yenne
karthane nithyavum paripalikum
Verse 6Ennaruma nathane en jeevane
divya naayakane
snehikunne yeshuve nin
sneha mukham ennu kandeedumo
Verse 7Paripoornnamai pukazhidamai
paripavanamam kodumudiyil
vegamai njaan chernnidume
Seeyone vanchayai kaathidunne
Download Song