Nin sannidhi mathi ha yeshuve nin prasadam
Verse 1നിൻസന്നിധി മതി ഹാ യേശുവേ
നിൻ പ്രസാദം മതി ഈ എനിക്കു
വൻ ദുഃഖങ്ങളിലും നിൻ സന്നിധി മതി
നിൻസന്നിധി മതി ഇന്നും എന്നും
Verse 2ഭൂമിയിളകിലും മാ സമുദ്രം
കോപിക്കിലും ഭയം ഇല്ലെനിക്കു
അന്നു നിൻകൈ മതി നിൻ സന്നിധി മതി
നിൻസന്നിധി മതി ഇന്നും എന്നും
Verse 3ലോകത്തിലേകനായ് തീരുകിലും
രോഗത്താൽ ബാധിതനായിടിലും
തൃക്കണ്ണെൻമേൽ മതി നിൻ സന്നിധി മതി
നിൻ സന്നിധി മതി ഇന്നും എന്നും
Verse 4ആയിരമായിരം വൈരികളാൽ
ആവൃതനാകിലും ഞാൻ ഭ്രമിക്കാ
നീയെൻ പക്ഷം മതി നിൻ സന്നിധി മതി
നിൻ സന്നിധി മതി ഇന്നും എന്നും
Verse 1Nin sannidhi mathi ha yeshuve
Nin prasadam mathi ie enikke
van dukangalilum nin sannidhi mathi
nin sannidhi mathi innum ennum
Verse 2Bhoomi ilakilum maa samudram
kopikkilum bhayam illenikku
annu nin kai mathi nin sannidhi mathi
nin sannidhi mathi innum ennum
Verse 3Lokathil ekanai theerukilum
rogathaal bathithan aaideelum
threkannenmel mathi nin sannidhi mathi
nin sannidhi mathi innum ennum
Verse 4Aairam aayiram vairikalal
aavruthanakilum njaan bhremikka
neeyen paksham mathi nin sannindhi mathi
nin sannidhi mathi innum ennum
Download Song