Nin sneham enthaashcharyam yeshuparaa
Verse 1നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!
നിർബന്ധിക്കുന്നെന്നെ നിൻ സ്നേഹമിതാ!
വർണ്ണിക്കുവാനാരുണ്ടിതിൻ സ്ഥിതിയെ
നിൻസ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ
Verse 2നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!
നിൻ ക്രൂശിലതിൻ ശക്തി കാണുന്നിതാ
ഈ ദർശനമാണാകർഷിച്ചതെന്നെ
നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ
Verse 3നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!
നിൻ നാമത്തെ നിന്ദിച്ച എന്നെ മുദാ
നിൻ രക്തം ചൊരിഞ്ഞു രക്ഷിച്ചവനേ
നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ
Verse 4നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!
എൻ ജീവിതത്തിൽ ബലമായി സദാ
നിൻ സ്നേഹമല്ലാതൊന്നും കാണുന്നില്ലേ
നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ
Verse 5നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!
വൻ പാവകജ്വാല സമാനം സദാ
നിൻ ദാസൻ കണ്ടാനന്ദിപ്പാൻ പരനേ
നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ
Verse 6നിൻ സ്നേഹമെന്താശ്ചര്യമേശുപരാ!
വൻ ശോധനയിൽ സ്ഥിരമായി സദാ
നിൻ ദാസൻ നിലനിൽക്കുവാൻ പ്രിയനേ!
നിൻ സ്നേഹമെന്നുള്ളിൽ...(3) നിറയ്ക്കണമേ
Verse 1nin snehamenthaashcharyameshuparaa!
nirbandhikkunnenne nin snehamithaa!
varnnikkuvaanaarundithin sthhithiye
ninasnehamennullil...(3) niraykkaname
Verse 2nin snehamenthaashcharyameshuparaa!
nin krooshilathin shakthi kaanunnithaa
ee darshanamaanaakarshicchathenne
nin snehamennullil...(3) niraykkaname
Verse 3nin snehamenthaashcharyameshuparaa!
nin naamatthe nindiccha enne mudaa
nin raktham chorinjnju rakshicchavane
nin snehamennullil...(3) niraykkaname
Verse 4nin snehamenthaashcharyameshuparaa!
en jeevithatthil balamaayi sadaa
nin snehamallaathonnum kaanunnille
nin snehamennullil...(3) niraykkaname
Verse 5nin snehamenthaashcharyameshuparaa!
van paavakajvaala samaanam sadaa
nin daasan kandaanandippaan parane
nin snehamennullil...(3) niraykkaname
Verse 6nin snehamenthaashcharyameshuparaa!
van shodhanayil sthhiramaayi sadaa
nin daasan nilanilkkuvaan priyane!
nin snehamennullil...(3) niraykkaname
Download Song