Nin sneham gahanamennarivil natha
Verse 1നിൻ സ്നേഹം ഗഹനമെന്നറിവിൽ
നാഥാ... നിനവിൽ...
ആഴം നീളം വീതിയുയരം
അനന്തം അവർണ്ണനീയം
Verse 2അംബരവാസികൾ കുമ്പിടും രാപ്പകൽ
അൻപിൻ നിധിയേ നിൻ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ?
ഹീന രൂപമണിഞ്ഞോ
Verse 3ബേത്ലഹേം മുതൽ കാൽവറിയോളവും
വേദനയേറെ നീ സഹിച്ചോ?
ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ?
സ്നേഹിച്ചതീ വിധമെന്നോ
Verse 4നിൻ മഹാസ്നേഹത്തിന്നെന്തുപകരമായ്
നൽകിടും ഞാൻ എൻനാഥനേ
നിൻമുറിവുകളിൽ ചുംബനം ചെയ്തെന്നും
നന്ദിചൊല്ലി ഞാൻ സ്തുതിക്കും
Verse 1nin sneham gahanamennarivil
naadhaa... ninavil...
aazham neelam veethiyuyaram
anantham avarnnaneeyam
Verse 2ambaravaasikal kumbidum raappakal
anpin nidhiye nin padavi drohiyenaikkaay urinjerinjo nee?
heena roopamaninjo
Verse 3bethlehem muthal kaalvariyolavum
vedanayere nee sahicho?
krooshilenikkaay praananum vedinjo?
snehichathee vidhamenno
Verse 4nin mahaasnehathinnenthupakaramaay
nalkidum njaan ennaathane
ninmurivukalil chumbanam cheythunnum
nandicholli njaan sthuthikkum
Download Song