നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെ
നിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെ
നിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെ
അങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെ
Verse 2
യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെ
യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെ
എന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേ
നിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെ
Verse 3
എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദന
നിന്നോടു ചേരുമ്പോൾ ഉരുകി മാറും
എൻ ബലഹീനത എൻ പാപരോഗങ്ങൾ
നിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും യേശുവേ...
Verse 4
എൻ മനോ ഭാരങ്ങൾ വ്യകുല ചിന്തകൾ
നിൻ ത്യഗാമോർക്കുമ്പോൾ മറന്നു പോകും
നിൻ കൃപ ഓർക്കുമ്പോൾ നിന്നെ ധ്യാനിക്കുമ്പോൾ
ഭാവി ആശങ്കകൾ ഒഴിഞ്ഞു മാറും യേശുവേ..
Verse 1
Nin snehathal enne maraykkane en yeshuve
Nin shakthiyal enne pothiyane en yeshuve
Nin sanniddhyam enne nadathane en yeshuve
Angke darshippan enikkaavane en yeshuve
Verse 2
Yeshuve angkillengkil en jeevitham verum shoonyame
Yeshuve angkilaliyuvaan enne muzhuvanayi samarpikkunne
Enne muttum nee kazhukename en yeshuve
Ninnodu chernnu jeevippan idayakane
Verse 3
Ennile dukhkhangkal ennile vedana
Ninnodu cherumbol uruki maarum
En balahenatha en paapa rogangkal
Ninnil vasikkumbol maranju pokum;-
Verse 4
En mano bharangkal vyakula chinthakal
Nin thyagamorkumbol marannu pokum
Nin krupa orkkumbol ninne dhyanikkumbol
Bhaavi aashangkakal ozhinju maarum;-