Ninakkayen jevane marakurisil vedinjen makane
Verse 1നിനക്കായെൻ ജീവനെ മരക്കുരിശിൽ
വെടിഞ്ഞെൻ മകനേ
ദിനവും ഇതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കൺമണിയേ
Verse 2വെടിഞ്ഞു ഞാനെന്റെ
പരമമോദങ്ങളഖിലവും നിന്നെക്കരുതി-നിന്റെ
കഠിനപാപത്തെ ചുമന്നൊഴിപ്പതി-
ന്നടിമവേഷം ഞാനെടുത്തു
Verse 3പരമതാതന്റെ തിരുമുമ്പാകെ നിൻ
ദുരിതഭാരത്തെ ചുമന്നു കൊണ്ടു
പരവശനായി തളർന്നെൻ വിയർപ്പു
ചോരത്തുള്ളി പോലൊഴുകി
Verse 4പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാൻ
കയറി കാൽവറി മുകളിൽഉടൻ
കരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെ
കിടത്തി വൻകുരിശതിന്മേൽ
Verse 5വലിച്ചു കാൽകരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി ഒട്ടും
അലിവില്ലാതടിച്ചിറക്കിയേ
രക്തം തെറിക്കുന്നെന്റെ കണ്മണിയേ
Verse 6പരമദാഹവും വിവശതയും
കൊണ്ടധികം തളർന്ന എന്റെ നാവ്
വരണ്ടു വെള്ളത്തിന്നിരന്ന
നേരത്തും തരുന്നതെന്തു നീയോർക്ക
Verse 7കരുണയില്ലാത്ത പടയാളിയൊരു
പെരിയകുന്തമങ്ങെടുത്തുകുത്തി
തുറന്നെൻ ചങ്കിനെയതിൽ
നിന്നൊഴുകി ജലവും രക്തവുമുടനെ
Verse 8ഒരിക്കലും എന്റെ പരമസ്നേഹത്തെ
മറക്കാമോ നിനക്കോർത്താൽ നിന്മേൽ
കരളലിഞ്ഞു ഞാനിവ സകലവും
സഹിച്ചെൻ ജീവനെ വെടിഞ്ഞു
Verse 1Ninakayen jeevane marakurishil
vedinjen makane
Dinavum ithine marannu bhuvi nee
Vasippathenthu kanmaniye
Verse 2Vednju njanente
parama'modangal'akilavum ninne'kkaruti-ninte
Kadinapapathe chumannozippathinna-
dimavesham njaneduthu;-
Verse 3Parama'thathente thisumunpake nin
Dhrutha’bharathe chumannu’kondu
Paravashanay thalernnen viyarppu
Chora’thulli polozhuki;-
Verse 4Periyoru kuri’sheduthu’kondu
njaan kayari kalvari mukalil-udan
Karthezunnaven pidichizachenne
Kidathi van kurishathinmel;-
Verse 5Valichu kalkaram pazuthinayaki
Pidi’chirumpani’cheluthi
Ottum alivilla'thadichirakiye
Rektham theiri’kunnente kanmaniye;-
Verse 6Parama’dhahavum vivashathayum
Kondathikam thalarnna ente
Navu varandu vella’thiniranna
nerathum tharunna'thenthu neeyorka;-
Verse 7Karunayillatha padayaliyoru
Periya kunthamangeduthu
Kuthi’thurannen changine’athil
Ninnozuki jalavum rakthavumudane;-
Verse 8Orikalum ente parama’snehathe
Marakamo ninakorthal-ninmel
Karala’alinju janiva sakalvum
Sahichen jeevane vedinju;-
Download Song