Ninamaninja nin padathinnarikil
Verse 1നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ
നിറമിഴിയോടെ കൈ കൂപ്പുന്നു ഞാൻ
നീക്കണമേ എന്റെ പാപക്കറകളെ
നിൻ രുധിരത്താൽ എന്നും കഴുകേണമേ
Verse 2എലോഹി എലോഹി എന്നെൻ മനം മന്ത്രിക്കുന്നു
എലോഹി എലോഹി-
എന്നെൻ മനം മന്ത്രിക്കുന്നു യാമങ്ങൾ തോറും
Verse 3മറന്നു ഞാൻ സ്നേഹം തന്ന സ്നേഹിതരെയും
മറന്നെന്നെ ശുശ്രൂഷിച്ച അയൽക്കാരെയും
നല്ല ശമര്യനാകുമെൻ യേശു നാഥൻ
എന്റെ പിഴവുകളൊന്നും ഓർത്തതില്ല; എലോഹി...
Verse 4അലഞ്ഞു ഞാൻ ലോകത്തിന്റെ മോഹങ്ങളിൽ
നടന്നു ഞാൻ പാപത്തിന്റെ ചെളിക്കുണ്ടതിൽ
അരുമനനാഥൻ എന്നെ കോരിയെടുത്തു
വഴുതിടാതുറപ്പുള്ള പാറമേൽ നിർത്തി; എലോഹി...
Verse 1ninamaninja nin padathinnarikil
niramizhiyode kai kooppunnu njaan
neekkaname ente paapakkarakale
nin rudhirathaal ennum kazhukename
Verse 2elohi elohi ennen manam manthrikkunnu
elohi elohi-
ennen manam manthrikkunnu yamangal thorum
Verse 3marannu njaan sneham thanna snehithareyum
marannenne shushroshicha ayalkkareyum
nalla shamaryanakumen yeshu nathhan
ente pizhavukalonnum orthathilla; elohi...
Verse 4alanju njaan lokathinte mohangalil
nadannu njaan papathinte chelikkundathil
arumana nathhan enne koriyeduthu
vazhuthida-thurappulla paramel nirthi; elohi...
Download Song