Ninne kandedunnavan ennennum
Verse 1നിന്നെ കണ്ടീടുന്നവനെന്നെന്നും
മരുവിലും ശൂന്യ ദേശത്തിലും
നിന്നെച്ചുറ്റി പരിപാലിക്കുന്നോൻ
നിന്നെ ജയത്തോടെ നടത്തിടുന്നു
Verse 2എന്തോരാനന്ദം... എന്തൊരാമോദം...
ക്രിസ്ത്യജീവിതം എത്ര സൗഭാഗ്യം
Verse 3കഴുകൻ തന്റെ കൂടനക്കി
കുഞ്ഞിന്മീതെ പറക്കും പോലെ
സ്വർഗ്ഗതാതൻ തൻ ചിറകിൻ മീതെ
നമ്മെ വഹിക്കുന്നു ദിനം തോറുമെ (2) എന്തോ...
Verse 4ശത്രുക്കളിൻ നടുവിൽ എനിക്കായ്
വിരുന്നൊരുക്കിടും അനുദിനവും
കൂട്ടുകാരിൽ പരമായെന്നെ
ആത്മാവാലഭിഷേകം ചെയ്യും(2) എന്തോ...
Verse 5എന്റെ പാദം കല്ലിൽ തട്ടാതെ
എന്നെ വഹിക്കും തൻ പൊൻ കരത്തിൽ
എനിക്കായ് വഴി ഒരുക്കീടുവാൻ
തന്റെ ദൂതനെ അയക്കുമവൻ(2) എന്തോ...
Verse 6മുമ്പുള്ളവയെ നീ ഓർത്തിടേണ്ടാ
പണ്ടുള്ളവയെ നീ നിനച്ചിടേണ്ടാ
നിനക്കായ് ചെയ്യും പുതിയതൊന്ന്
വഴി തുറന്നിടും മരുഭൂമിയിൽ(2) എന്തോ...
Verse 1ninne kandedunnavn ennennum
maruvilum shoonya deshathilum
ninnechutti paripalikkunnon
ninne jayathode nadathidunnu
Verse 2enthoraanandam... enthoraamodam...
kristhyajeevitham ethra saubhaagyam
Verse 3kazhukan thante koodanakki
kunjinmeethe parakkum pole
swargga thathan than chirrakin meethe
namme vahikkunnu dinam thorume(2);- entho...
Verse 4shathrukkalin naduvil enikkaay
virunnorukkidum anudinavum
koottukaaril paramaayenne
aathmaavaalabhishekam cheyyum(2);- entho...
Verse 5ente padam kallil thattathe
enne vahikkum than pon karathil
enikkaay vazhi orukkeduvaan
thante doothane ayakkumavan(2);- entho...
Verse 6mumpullavaye nee orthidendaa
pandullavaye nee ninachidendaa
ninakkaay cheyyum puthiyathonne
vazhi thurannidum marubhoomiyil(2);- entho...
Download Song