നിന്റെ ഹിതംപോലെയെന്നെ
നിത്യം നടത്തിടേണമേ
എന്റെ ഹിതം പോലെയല്ലേ
എൻപിതാവേ എൻയഹോവേ
Verse 2
ഇമ്പമുള്ള ജീവിതവും
ഏറെ ധനമാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ലേ അടിയൻ
Verse 3:
നേരു നിരപ്പാം വഴിയോ-
നീണ്ട നടയോകുറുതോ
പാരം കരഞ്ഞോടുന്നതോ-
പാരിതിലും ഭാഗ്യങ്ങളോ
Verse 4:
അന്ധകാരം ഭീതികളോ-
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കൽപ്പിച്ചിടുന്നോ
എല്ലാം എനിക്കാശീർവ്വാദം
Verse 5:
ഏതുഗുണമെന്നറിവാൻ ഇല്ല
ജ്ഞാനമെന്നിൽ നാഥാ!
നിൻ തിരുനാമം നിമിത്തം-
നീതി മാർഗ്ഗത്തിൽ തിരിച്ചു
Verse 6:
അഗ്നിമേഘത്തൂണുകളാൽ
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകേ
Verse 1
ninte hitham pole enne
nithyam nadathedaname(2)
ente hitham poleyalle-
en pithaave en yahove
Verse 2
impamulla jeevithavum
ere dhana-maanangalum
thumpamata saukhyangalum
chodikkunnille adiyaan;- ninte…