Ninte sanniddhyathin maravil
Verse 1നിന്റെ സാന്നിദ്ധ്യത്തിൻ മറവിൽ
നിന്റെ കൃപയുടെ തണലിൻ കീഴിൽ
നിരാശനായി ഞാൻ തീർന്നിടാതെ
പ്രത്യാശയിൽ ഞാൻ മുന്നേറിടുമേ
Verse 2മൂല്യങ്ങളെല്ലാം വാക്കിലൊതുക്കി
പ്രവൃത്തികൾ അന്യമായ് തീർന്ന ഭൂവിൽ
നാഥന്റെ ദൗത്യം നിർവഹിച്ചീടാൻ
ആത്മാവേ ശക്തി പകർന്നിടണമേ
Verse 3അന്ധകാരം ഭൂവിൽ കരിനിഴൽ വീഴ്ത്തി
മാനവ പാതകൾ ഇരുളിലായി
ഒരു കൈത്തിരിയായി പ്രഭ ചൊരിഞ്ഞിടാൻ
എന്നിൽ ജ്വാലയായ് തീരണമേ
Verse 4വേർപാടിൻ നടുച്ചുവർ ഉയർന്നു നിൽക്കുന്നു
നീതി സമത്വം അന്യമായ് ഭൂവിൽ
സാഹോദര്യം നിലനിർത്തിടുവാൻ
ഉൽസുകരാകാൻ ശക്തി നൽകൂ
Verse 1ninte saanniddhyatthin maravil
ninte kripayude thanalin keezhil
niraashanaayi njaan theernnidaathe
prathyaashayil njaan munneridume
Verse 2moolyngalellaam vaakkilothukki
pravritthikal anyamaay theernna bhoovil
naathhante dauthyam nirvahiccheedaan
aathmaave shakthi pakarnnidaname
Verse 3andhakaaram bhoovil karinizhal veezhtthi
maanava paathakal irulilaayi
oru kaitthiriyaayi prabha chorinjnjidaan
ennil jvaalayaay theeraname
Verse 4verpaadin naducchuvar uyarnnu nilkkunnu
neethi samathvam anyamaay bhoovil
saahodaryam nilanirtthiduvaan
ulsukaraakaan shakthi nalkoo
Download Song