നിന്റെ യഹോവാ നിനക്ക് ദിവ്യപ്രകാശം
നിന്റെ ദൈവം നിനക്ക് നിത്യ തേജസ്സ്
ഈ സൂര്യൻ ഇനി അസ്തമിക്കില്ലാ
ഈ ചന്ദ്രൻ ഇനി അസ്തമിക്കില്ലാ (2)
Verse 2
എഴുന്നേറ്റു പ്രകാശിക്കാ (2)
ദിവ്യ പ്രകാശം നിന്നിൽ വന്നിരിക്കുന്നു
നിത്യ തേജസ്സ് നിന്നിൽ വന്നിരിക്കുന്നു(2)
Verse 3
അന്ധകാരം ഭൂമിയെ മൂടിടുന്നൂ
കൂരിരുട്ടു ജാതിയെ മൂടിടുന്നൂ
നിന്റെ മേലോ യഹോവാ ഉദിച്ചിരിക്കുന്നു
തന്റെ തേജസ്സൊ നിന്നിൽ വ്യാപരിക്കുന്നൂ
Verse 4:
പകൽ വെളിച്ചം ഇനി സൂര്യനല്ല
നിലാ വെളിച്ചം ഇനി ചന്ദ്രനുമല്ല
യഹോവ നിനക്ക് വെളിച്ചമായി
നീതി സൂര്യൻ നിന്നിൽ മഹത്വമായി
Verse 5:
ജാതികൾ നിന്നിൽ ആനന്ദിക്കും
രാജാക്കന്മാർ നിന്മുഖ ശോഭ കാണും
വംശങ്ങൾ നിന്നെ അറിഞ്ഞീടും
ദേശമെല്ലാം നിന്റെ നന്മ കാണും
Verse 6:
ദുഃഖകാലം തീർന്നു നീ ആനന്ദിക്കും
കഷ്ടകാലം മാറി നീ ആർത്തുപാടും
നിന്ദിച്ചവർ നിന്നെ നമസ്കരിക്കും
കൈവിട്ടവർ നിന്നെ തേടിവരും
Verse 1
ninte yahovaa ninakke divyaprakaasham
ninte daivam ninakke nithya thejasse
ie sooryan ini asthamikkillaa
ie chandran ini asthamikkillaa (2)