Verse 1നിന്തിരു വചനത്തിൽ
നിന്നത്ഭുത കാര്യങ്ങൾ
ചന്തമായ് ഗ്രഹിപ്പതിന്നു
നിൻ തുണ നൽകീശോ
Verse 2അന്ധകാര രാജനെന്റെ
ചിന്ത കലക്കാതെ
കാന്താ നിൻ ചിന്തയെന്നിൽ
തന്നാദ്യന്തം പാലിക്ക
Verse 3സത്യവചനത്തിൽ നിന്നു
നിത്യ ജീവവാക്യം
ചിത്തേ പതിപ്പിച്ചീടുക
ശുദ്ധാത്മ നായകാ
Verse 4വിശ്വാസത്തോടെന്നുള്ളിൽ
നിൻ നിശ്വാസമൊഴികൾ
നിശ്ചയമായ് കലർന്നെനി-
ക്കാശ്വാസമുണ്ടാവാൻ
Verse 1nin thiru vachanathil
ninnathbhutha kaaryangal
chanthamaay grahippathinnu
nin thuna nalkeesho
Verse 2andhakaara raajanente
chintha kalakkaathe
kaanthaa nin chinthayennil
tha-nnaadyantham paalikka
Verse 3sathya vachanathil ninnu
nithya jeevavaakyam
chithe pathippicheduka
shudhaathma naayakaa
Verse 4vishvaasathodennullil
nin nishvaasamozhikal
nishchayamaay kalarnneni-
kk'aashwaasamundaavaan
Download Song