നിർമ്മല സ്നേഹത്തിനുറവിടമായി
സ്വർഗ്ഗേ നിന്നും താണിറങ്ങി വന്ന
ദേവൻ, മമ പാപം പേറി ക്രൂശിൽ യാഗമായി
ദേവൻ, മമ ശാപം പേറി ക്രൂശിൽ യാഗമായി
Verse 2
അതിക്രമത്തിൽ മരിച്ച എന്നെ
പുതു ജീവൻ തന്നു കൂടെ ഉയിർപ്പിച്ചു താൻ (2)
കുറവെല്ലാം തന്നിൽ തീർത്തു വീണ്ടും-ഏദൻ
പറുദിസയിൽ പരിപൂർണ്ണനാക്കിടും നിർമ്മല...
Verse 3
കുപ്പയിൽ നിന്നും എന്നെ ഉയർത്തി-ദൈവ
പ്രഭുൾക്കൊപ്പം സ്വർഗ്ഗെ തന്നിലിരുത്തി
ദിവ്യ സ്വഭാവത്തിനു കൂട്ടാളിയാക്കി-എന്നിൽ
നവ്യ ഫലം നിറപ്പാൻ ചെത്തി നന്നാക്കി നിർമ്മല..
Verse 4
ക്രിസ്തുയേശുവിൻ എളിയ ശിഷ്യനായി-സത്യ
സുവിശേഷ യഗ്നത്തിൻ ഓട്ടം തികച്ചും
വിശ്വസ്ഥനായി ക്രിസ്തു യോദ്ധാവെങ്ങും-സത്യ
വിശ്വാസത്തെ കാത്തുനിത്യം പോരാടുന്നു നിർമ്മല...
Verse 5
രാജരാജനായി വേഗം വന്നീടും-ദൈവ
രാജ്യമീ പാരിൽ സ്ഥാപിക്കുവാൻ
നീതിയിൽ താൻ ഭരിക്കുമെന്നും-അന്നു
പ്രതിഫലം നൽകീടും തൻ ദാസർക്കു നിർമ്മല...
Verse 1
nirmmala snehaththinuravidamaayi
swargge ninnum thaannirangi vanna
devan, mama paapam peri krushil yaagamaayi
devan, mama shaapam peri krushil yaagamaayi