Nishchayam seyonil ninnuttharam
Verse 1നിശ്ചയം സീയോനിൽ നിന്നുത്തരം വരും
കഷ്ടതയാലേറ്റം തളർന്നിരുന്നാലും (2)
നീതിമാന്റെ അനർത്ഥം അസംഖ്യം
എല്ലാറ്റിൽനിന്നും യേശു കാത്തുപാലിക്കും (2)
Verse 2കണ്ണുനീരിൽ വിതച്ചിടുന്നവൻ
ആർപ്പോടെ കൊയ്തെടുത്തിടും (2)
ദൈവത്തിനായ് നീ കാത്തിരിക്കുകിൽ
നിന്നെ ഉയർത്തീടും നാളുവന്നിടും (2)
(നിശ്ചയം സീയോനിൽ...)
Verse 3സന്ധ്യയിങ്കൽ വരും കണ്ണുനീരുകൾ
ആനന്ദമായ് മാറും പ്രഭാതം വന്നിടും (2)
ദർശനത്തിൻ അവധിയിൻ നാൾ കഴിഞ്ഞിടും
നിശ്ചയം സീയോനിൽ നിന്നുത്തരം വരും (2)
(നിശ്ചയം സീയോനിൽ...)
Verse 1nishchayam seeyonil ninnuttharam varum
kashdathayaal ettm thalarnnirunnaalum (2)
neethimaante anartthham asamkhyam
ellaattilninnum yeshu kaatthupaalikkum (2)
Verse 2kannuneeril vithacchidunnavan
aarppode koythedutthidum (2)
daivatthinaay nee kaatthirikkukil
ninne uyarttheedum naalu vannidum (2)
(nishchayam seeyonil...)
Verse 3sandhyayingkal varum kannuneerukal
aanandamaay maarum prabhaatham vannidum (2)
darshanatthin avadhiyin naal kazhinjnjidum
nishchayam seeyonil ninnuttharam varum (2)
(nishchayam seeyonil...)
Download Song