Nissimamam nin snehathe prakashipikum
Verse 1നിസ്സീമമാം നിൻസ്നേഹത്തെ
പ്രകാശിപ്പിക്കും ക്രൂശിനെ
ദർശിച്ചനേരം നാഥനേ
നിനക്കു ഞാനധീനനായ്
Verse 2:
ഈ ഭൂമിയിൽ നിക്ഷേപമായ്
ഞാനെണ്ണിവന്ന സർവ്വവും
ഗണിച്ചിടുന്നു നഷ്ടമായ്
ഈ ദർശനം മുഖാന്തരം
Verse 3:
പ്രമോദമായെന്നായുസ്സിൽ-
സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾ
നികൃഷ്ടമെന്നറിഞ്ഞഹം
വെടിഞ്ഞിടുന്നശേഷവും
Verse 4:
നിൻക്രൂശിൽ ഞാൻ നിരന്തരം
പ്രശംസിച്ചിടും രക്ഷകാ
മറ്റൊന്നിലുമെൻ മാനസം
മഹത്ത്വമാഗ്രഹിക്കൊലാ
Verse 5:
അഗാധമപ്രമേയമാം
ഈ സ്നേഹമർഹിക്കുന്നിടം
എൻ ദേഹം ദേഹി മാനസം
സമ്പൂർണ്ണമായ് സമസ് തവും
Verse 6:
സാഷ്ടാംഗം വീണു പാദത്തിൽ
വണങ്ങിടുന്നു ഭക്തിയിൽ
നിനക്കും നിൻ പിതാവിന്നും
മഹത്ത്വം ദൈവാത്മാവിന്നും
Verse 1nisseemamaam ninasnehatthe
prakaashippikkum krooshine
darshicchaneram nathhane
ninakku njaan adheenanaay;-
Verse 2ie bhoomiyil nikshepamaay
njaan ennivanna sarvvavum
ganicchidunnu nashdamaay
ie darshanam mukhaantharam;-
Verse 3pramodam aayennaayussil-
snehiccha vyartthhakaaryngal
nikrishdam ennarinjaham
vedinjnjidunnasheshavum;-
Verse 4ninakrooshil njaan nirantharam
prashamsicchidum rakshakaa
mttonnilumen maanasam
mahatthvamaagrahikkolaa;-
Verse 5agaadhamaprameyamaam
ie sneham arhikkunnidam
en deham dehi maanasam
sampoornnamaay samasthavum;-
Verse 6saashdaamgam veenu paadatthil
vanngidunnu bhakthiyil
ninakkum nin pithaavinnum
mahatthvam daivaathmaavinnum;-
Download Song