Verse 1നിസ്തുലനാം നിർമ്മലനാം
ക്രിസ്തുവിനെ സ്തുതിച്ചിടുവിൻ
Verse 2അദൃശ്യനാം ദൈവത്തിൻ പ്രതിമയവൻ
ദൈവിക തേജസ്സിൻ മഹിമയവൻ
ആദിയവൻ അന്തമവൻ
അഖിലജഗത്തിനും ഹേതുവവൻ
Verse 3വാർത്തയായിരുന്നവൻ ജഡമെടുത്തീ
പാർത്തലത്തിൽ വന്നു പാർത്തതിനാൽ
നമുക്കു തന്റെ നിറവിൽ നിന്നും
കൃപമേൽ കൃപ ലഭിപ്പാനിടയായ്
Verse 4ദൈവവിരോധികളായതിനാൽ
ന്യായവിധിക്കു വിധേയർ നമ്മെ
ദൈവമക്കൾ ആക്കിയല്ലോ
ജീവനും തന്നവൻ സ്നേഹിച്ചതാൽ
Verse 5തൻകൃപയിൻ മഹിമാധനത്തെ
നിത്യയുഗങ്ങളിൽ കാട്ടിടുവാൻ
മർത്യർ നമ്മെ അവനുയർത്തി
സ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി
Verse 6വിണ്ണിലും മണ്ണിലും ഉള്ളതെല്ലാം
പിന്നെയും ക്രിസ്തുവിലൊന്നാകും
പൂർണ്ണതയിൽ ദൈവികമാം
നിർണ്ണയങ്ങൾ നിറവേറിടുമേ
Verse 1nisthulanam nirmalanam
kristhuvine stuthichiduvin
Verse 2adrishyanam daivathin prathimayavan
daivika thejasin mahimayavan
aadiyavan anthamavan
akhila jagathinum hethuvavan;-
Verse 3vaarthayaayirunavan jadameduthee
paarthalathil vannnu paarthathinaal
namuku thante niravil ninnum
krupamel krupa labhipanidayaay;-
Verse 4daiva virodhikal aayathinal
nyaayavidhiku vidheyar namme
daivamkal aakiyalo jeevanum
thanavan snehichathal
Verse 5than krupayil mahimadhanathe
nithyayugangalil kaattiduvan
marthyar namme avanuyarthi
swargasthalangalil angiruthi;-
Verse 6vinnilum mannilum ullathelam
pinneyum kristhuvil onnakum
poornathayil daivikamam
nirnayangal niraveridume;-
Download Song