Nithyaananda daivame-thava bhakthanmaarkkul
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പല്ലവി
നിത്യാനന്ദ ദൈവമേ-തവ
ഭക്തന്മാർക്കുൾ പ്രേമമേ
Verse 2 അനുപല്ലവി
നിത്യാത്മാവായവനാൽ- നിഷ്കാമ്യ പൂർണ്ണനായി
സത്യപിതാവിനു നിത്യബലികഴി-
ച്ചിദ്ധരയെ പൂത്തനാക്കുവാൻ വന്നൊരു നിത്യാ...
Verse 3 ചരണങ്ങൾ
1.കുഞ്ഞാടിന്റെ രക്തമാണെന്നെ വീണ്ടെടുത്തതു
തന്റെ ജീവൻ തന്നെയാണെന്നെ നടത്തുന്നതും
തന്നെയും തന്റെ കഷ്ട-പ്പാടുകൾ തൻ മരണം
തൻ പുനരുദ്ധാനശക്തിയേയും ഞാൻ-
നന്നായനുഭവിച്ചിന്നും വണങ്ങുന്നേൻ നിത്യാ...
Verse 4 പളുങ്കിന്നൊത്ത ശുഭ്രമാം-ജീവനദിയൊഴുകുന്നു
നദിക്കിരുകരയിലും ജീവവൃക്ഷം നില്ക്കുന്നു
വൃക്ഷത്തിന്റെ ഇലകൾ-ജാതികൾ രോഗശാന്തി
നിത്യം വരുത്തുന്നു-ശാപവുമില്ല വി-
ടെങ്ങുമേ ദൈവവും കുഞ്ഞാടും വാഴുന്നു നിത്യാ...
Verse 5 നാമവന്റെ ദാസന്മാരായ്-ആരാധിക്കുമെന്നുമേ
നാമവൻ മുഖത്തെക്കണ്ടാനന്ദം തുകീടുമേ
തന്നുടെ നാമമവൻ നെറ്റിമേലങ്ങെഴുതി
എന്നുമാനന്ദമായി സന്നിധൗ നിന്നിടും
മന്നവനെ സ്തുതിച്ചെങ്ങുമേ പോയിടും നിത്യാ...
Verse 6 രാവുണ്ടാകയില്ലാഹൊ- ശാപവുമൊഴിഞ്ഞുപോം
സൂര്യന്റെ പ്രകാശമോ-വിളക്കിന്റെ വെളിച്ചമോ
ആവശ്യമില്ലവർക്കു ദൈവമാം കർത്തനുണ്ടേ
ആയവരെന്നുമരചരായ് വാണിടും-
ആനന്ദ ഗീതങ്ങൾ മോദമായി പാടിടും നിത്യാ...
Verse 7 ഹല്ലേലൂയ്യ രാഗമെ -ആനന്ദ സംഗീതമെ
അല്ലലെല്ലാം തീർന്നവ-നുല്ലാസമായി പാടുമെ
വല്ലഭനാം കുഞ്ഞാടു നല്ലവനെന്നു ചൊല്ലി
കല്യമോദാനന്ദം അന്നു പകർന്നു നാം
അന്യലോകത്തിനും- വന്ദനം ചെയ്തിടും നിത്യാ...
Verse 1 pallavi
nithyaananda daivame-thava
bhakthanmaarkkul premame
Verse 2 anupallavi
nithyaathmaavaayavanaal- nishkaamya poornnanaayi
sathyapithaavinu nithyabalikazhi-
cchiddharaye pootthanaakkuvaan vannoru;- nithya...
Verse 3 charanngal
1.kunjnjaadinte rakthamaanenne veendedutthathu
thante jeevan thanneyaanenne nadatthunnathum
thanneyum thante kashd-appaadukal than maranam
than punaruddhaanashakthiyeyum njaan-
nannaayanubhavicchinnum vanngunnen;- nithya...
Verse 4 palungkinnottha shubhramaam-jeevanadiyozhukunnu
nadikkirukarayilum jeevavriksham nilkkunnu
vrikshatthinte elakal-jaathikal rogashaanthi
nithyam varutthunnu-shaapavumilla vi-
dengume daivavum kunjnjaadum vaazhunnu;- nithya...
Verse 5 naamavante daasanmaaraay-aaraadhikkumennume
naamavan mukhatthekkandaanandam thukeedume
thannude naamamavan nettimelngezhuthi
ennumaanandamaayi sannidhau ninnidum
mannavane sthuthicchengume poyidum;- nithya...
Verse 6 raavundaakayillaaho- shaapavumozhinjnjupom
sooryante prakaashamo-vilakkinte velicchamo
aavashyamillavarkku daivamaam kartthanunde
aayavarennumaracharaay vaanidum-
aananda geethngal modamaayi paadidum;- nithya...
Verse 7 hallelooyya raagame -aananda samgeethame
allalellaam theernnav-anullaasamaayi paadume
vallabhanaam kunjnjaadu nallavanennu cholli
kalyamodaanandam annu pakarnnu naam
anyalokatthinum- vandanam cheythidum;- nithya...
Download Song
Cancel
Download