Nithyamaam prakashame nayikkukenne
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 നിത്യമാം പ്രകാശമെ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ
അന്ധകാര പൂർവ്വമായ രാത്രിയാണു പോൽ
എൻ ഗൃഹത്തിൽ നിന്നുമേറെ ദൂരയാണു ഞാൻ
Verse 2 നീ നയിക്കുക നീ നയിക്കുക സാദരം വിഭോ
നിൻ പ്രകാശധാര തൂകി നീ നയിക്കുക
Verse 3 ഞാൻ കടന്നുപോന്ന കാലമോർക്കിലെങ്കിലോ
ഞാൻ മതിയെനിക്കു തന്നെയെന്ന ചിന്തയാൽ
എന്റെ മാർഗ്ഗമെന്റെയിഷ്ടമെന്ന പോലെയായ്
നിന്റെ രക്ഷണീയ പാത നേടിടാതെ ഞാൻ നീ...
Verse 4 ഭാസുരാഭ ചേർന്നിടുന്ന പൊന്നുഷസ്സിനായ്
ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാൻ
എന്നിൽ മാത്രമാശവച്ചു ഞാൻ കടന്നുപോയ്
നിൻ മനസ്സിലോർത്തിടാതെ നീ നയിക്കണേ നീ...
Verse 5 മുൾപ്പടർപ്പിലൂടെയും ജലപ്പരപ്പിലും
നിർജ്ജനം മഹീതലം കടക്കുവോളവും
ഇത്രനാൾവരെയനുഗ്രഹിച്ച നിൻ കരം
നിശ്ചയം നയിക്കുമെന്നെയെന്നുമോർപ്പു ഞാൻ നീ...
Verse 6 രാത്രിതന്നിരുൾ മറഞ്ഞു പൊൻ പ്രഭാതമായ്
വാനവർ പൊഴിച്ചീടുന്ന മന്ദഹാസവും
ഏറെയേറെ ഞാൻ കൊതിച്ചു കാത്തിരുന്നൊരാ
നല്ലനാളു സ്വാഗതം ഉതിർത്തിടുന്നിതാ നീ...
Verse 7 ഏറെ ദൂരെയുള്ള നല്ല കാഴ്ചകാണുവാൻ
അല്ലയെന്റെ അർത്ഥനകൾ നിൻ വരത്തിനായ്
എന്റെ പാദമൊന്നു നീ നയിക്കിലെത്രയും
എന്റെ മാർഗ്ഗ ദീപമേ എനിക്കു തൃപ്തിയായ് നീ...
Verse 1 nithyamaam prakashame nayikkukenne nee
chuttilum irul parnnidunn velayil
andhakara poorvvamaya raathriyanu pol
en grahathil ninnumere dureyanu njaan
Verse 2 nee nayikkuka nee nayikkuka sadaram vibho
nin prakasha dhara thuki nee nayikkuka
Verse 3 njaan kadannu ponna kalam orkkumenkilo
njaan nathi enikku thanneyenna chinthayal
ente margam enteyishtam enna poleyayi
ninte rakshaneeya patha nedidathe njaan;-
Verse 4 bhasurabha chernnidunna ponnushassinayi
bheethi lesham eshidatha nale nokki njaan
ennil mathram aasha vechu njaan kadannu poyi
nin manassil orthidathe nee nayikkane;-
Verse 5 mulppadarppiludeyum jelapparappilum
nirjanam mahethalam kadakkuvolavum
ithra naal vare’yanugrahicha nin karam
nischayam nayikkumenne yennumorppu njaan;-
Verse 6 raathri thannirul maranju pon prabhathamaayi
vaanavar pozhichidunna mandahasavum
ereyere njaan kothichu kaathirunnoraa
nalla naalu swagatham uyrthidunnithaa;-
Verse 7 ere dooreyulla nalla kaazhcha kaanuvaan
allayente artthhanakal nin varatthinaay
ente paadamonnu nee nayikkilethrayum
ente maargga deepame enikku thripthiyaay;-
Download Song
Cancel
Download