Nithyamaam snehathin aazham
Verse 1നിത്യമാം സ്നേഹത്തിനാഴമുയരവും
നീളവും വീതിയുമാരാഞ്ഞിടാം
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ്
Verse 2സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾക്കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്
Verse 3കർത്താധി കർത്താവയ് രാജാധി രാജാവായ്
ഇഹലോക രാജ്യങ്ങൾ നേടിടാതെ
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായി തീർന്നിതോ രക്തവും ചിന്തിയേ
Verse 4ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ
Verse 5കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നു പോകും
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ
Verse 6പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ!
നീയെന്റെ നിത്യാവകാശമല്ലേ
ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
എൻ പ്രേമ കാന്തനായ് നീ വന്നീടുമേ
Verse 1nithyamam snehathin aazham uyaravum
neelavum veethiyum aaranjidam
ishdaril ninnellam thiranjedutho enne
shuddharodothu vasippathinayi
Verse 2sworgadhi sworgangkal'kkadakkuvan kazhiyatha
nithyanam daivathin ishda puthran
duthrin sthuthikalum thathanin kudeyum
modamay irunnidathirangkiyo marthyanay;-
Verse 3karthadhi karthavay rajadhi rajavay
iha’loka raajyangkal nedidathe
kaalvari medathil paapiye neduvan
yagamay’theernnitho rakthavum chinthiye;-
Verse 4ulakilen arikilay preyamaya palathunde
athilellam prieyamaya priyanunde
engkilo kaalvari snehathin munnilayi
alinju pom ivayellam manju pole;-
Verse 5kuttukar pirinjidum sodarar kaividum
matha-pithakkalum marannu pokum
maranathin kurirul thazhvara kazhivolam
piriyathen kudave paarthidum than;-
Verse 6piriyatha snehitha! theeratha premame!
nee ente nithyaavakashamalle
ie bhuvil maathramo nithya’yugangkalilum
en prema kanthanayi nee vannidume;-
Download Song