നിത്യരാജാ നിന്നെ വണങ്ങുന്നേ
സത്യപാതയിൽ നടത്തി പാലിക്ക
Verse 2
പാപ സമുദ്രത്തിൽ വളഞ്ഞോടിയോരെന്റെ
പാപമാകെ നീക്കി താൻ പിടിച്ചു കപ്പലിൽ
ഏറ്റിയെന്റെ മാനസത്തിൻ നീറ്റലകറ്റി
പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ
ഏറ്റവും നമിച്ചിടുന്നു നന്ദിയാൽ
Verse 3
കോട്ടവും വികടവും നിറഞ്ഞ ലോകത്തിൽ
വാട്ടമേതും ഏശിടാതെ പോർ നടത്തുവാൻ
കൂടുകാർ അധികമെനിക്കില്ലയെങ്കിലും
ഓട്ടം തികച്ചെൻ വിരുതെടുപ്പാൻ
നീട്ടിടുന്നു കൈകളെ നീ താങ്ങുക
Verse 4
അങ്കികൾ അലക്കി വെള്ളയാക്കി വെക്കുവാൻ
ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ
ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ
എൻ കണവാ നിൻ പാതെ വരുന്നേ
മങ്കയാമെനിക്ക് നിന്നെ മാത്രമേ