വഴിയും വാതിലും ജീവനും യേശുവാം
വഴി തെറ്റി ഞാൻ അലഞ്ഞീടാതെ കാത്തിടേണമേ
Verse 2
ഇടുക്കു വാതിൽ കൂടെ നാം കടന്നിടേണം
നിത്യ രാജ്യ വാതിൽ പാത ഇടുക്കമാം (2)
ലോക വാതിൽ വിശാലമാം ലോക പ്രവർത്തി കാമ്യംമാം (2)
അതിൻറെ അന്ത്യമോ നിത്യനരകമാം (2)
(ഇടുക്കു വാതിൽ...)
Verse 3
തിരുവെഴുത്തുകൾ എന്നും ഗ്രഹിച്ചീടാൻ
നാഥാ നിൻ കൃപ നീ പകർന്നീടൂ (2)
നിത്യരാജ്യ വാതിൽ വഴി കണ്ടെത്താൻ
നിൻ അത്ഭുത പ്രകാശത്തിൽ നടത്തിടൂ (2)
(ഇടുക്കു വാതിൽ...)
Verse 4
താതൻ കല്പനകൾ എല്ലാം ചെയ്തിടാൻ
മനസ്സോരുക്കമുള്ള ഹൃദയം നൽകണേ (2)
നിത്യരാജ്യത്തിൽ ഞാൻ എത്തിടാൻ
ആത്മശക്തിയാൽ എന്നെ നിറയ്ക്കണേ (2)
(ഇടുക്കു വാതിൽ...)
Verse 5
ജീവ വൃക്ഷത്തിൻ ഫലം തിന്നിടാൻ
നാഥാ നിൻ പറുദീസയിൽ ആക്കണേ (2)
ജീവ പുസ്തകത്തിൽ പേര് മായാതെ
വിശുദ്ധിയോടെ എന്നും ഞാൻ ജീവിക്കും (2)
(ഇടുക്കു വാതിൽ....)