Njan avane adhikam snehikkum
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഞാൻ അവനെ അധികം സ്നേഹിക്കും
ഞാൻ അവനെ അധികം ആരാധിക്കും (2)
ഞാൻ അവനെ അധികം സേവിക്കും
ഞാൻ അവനിൽ ദിനവും ജീവിക്കും (2)
Verse 2 Forgiveness
നൂറു പൊൻവെളളി നാണയത്തെക്കാൾ
പതിനായിരം താലന്തിനേക്കാൾ(2)
എണ്ണമറ്റൊരെൻ പാപക്കടങ്ങൾ
ഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ (2)
Verse 3 Salvation
ഒരു കണ്ണിനും ദയ തോന്നിടാതെ
അർദ്ധപ്രാണനായ് കിടന്നോരു നാളിൽ (2)
എന്നരികിൽ അണഞ്ഞേശു നാഥൻ
തന്റെ മാർവോടു ചേർത്തതോർക്കുമ്പോൾ (2)
Verse 4 His love and care
അതുല്യമാം സാന്നിദ്ധ്യമേകി
നിസ്സീമമാം വാത്സല്യമേകി(2)
അമ്മയെക്കാളും ആർദ്രതയോടെ
കരതാരിൽ വഹിക്കുന്നതോർത്താൽ (2)
Verse 5 For the Ministers of God to sing
പരിശുദ്ധാത്മ നിറവേനിക്കേകി
വെളിപ്പാടുകൾ അനവധിയേകി (2)
തവ സേവയിൽ ജയത്തോടെ നില്പാൻ
പുതു ബലം നൽകി പാലിപ്പത്തോർത്താൽ (2)
Verse 6 Stanza-1 (Protection)
എരിയുന്ന തീച്ചൂള നടുവിൽ
തിരുസാന്നിധ്യമരുളിയ നാഥൻ(2)
തീമണം പോലുമേൽക്കാതെയെന്നെ
വിടുവിച്ച തൻ സ്നേഹത്തെ ഓർത്താൽ (2)
Verse 7 Stanza-2 (Deliverance)
പ്രതികൂലമാം തിരകളെൻ പടകിൽ
അതിഘോരമായ് ആഞ്ഞടിച്ചപ്പോൾ (2)
ഒരു വാക്കിനാൽ ശാന്തതയേകി
മറുകരയെന്നേ എത്തിച്ചതോർത്താൽ (2)
Verse 8 Stanza-3 (Eternal Hope)
മേഘാരൂഡ്ഡനായ് അവൻ വരും നാളിൽ
കോടി വിശുദ്ധ ഗണങ്ങളിൻ നടുവിൽ (2)
അവൻ പൊന്മുഖം ദർശിക്കും നേരം
പാടിടും ഞാൻ അത്യാനന്ദമോടെ (2)
Verse 1 njaan avane adhikam snehikkum
njaan avane adhikam aaraadhikkum (2)
njaan avane adhikam sevikkum
njaan avanil dinavum jeevikkum (2)
Verse 2 Forgiveness
nooru ponavelali naanayatthekkaal
pathinaayiram thaalanthinekkaal(2)
ennamttoren paapakkadngal
elacchenne thaan snehicchathortthaal (2)
Verse 3 Salvation
oru kanninum daya thonnidaathe
arddha praananaay kidannoru naalil (2)
ennarikil ananjnjeshu nathhan
thante maarvodu chertthathorkkumpol (2)
Verse 4 His love and care
athulyamaam saanniddhyameki
nisseemamaam vaathsalyameki(2)
ammayekkaalum aardrathayode
karathaaril vahikkunnathortthaal (2)
Verse 5 For the Ministers of God to sing
parishuddhaathma niravenikkeki
velippaadukal anavadhiyeki (2)
thava sevayil jayatthode nilpaan
puthu balam nalki paalippatthorththaal (2)
Verse 6 Stanza-1 (Protection)
eriyunna theecchoola naduvil
thirusaannidhyamaruliya naathhan(2)
theemanam polumelkkaatheyenne
viduviccha than snehatthe orrtthaal (2)
Verse 7 Stanza-2 (Deliverance)
prathikoolamaam thirakalen padakil
athighoramaay aanjnjadicchappol (2)
oru vaakkinaal shaanthathayeki
marukarayenne etthicchathorththaal (2)
Verse 8 Stanza-3 (Eternal Hope)
meghaarooddanaay avan varum naalil
kodi vishuddha ganngalin naduvil (2)
avan ponmukham darshikkum neram
paadidum njaan athyaanandamode (2)
Download Song
Cancel
Download