Njan en yeshuvil aashrayikkum
Verse 1ഞാനെന്നേശുവിലാശ്രയിക്കും
എന്റെ ജീവിത നാൾകളെല്ലാം(2)
അവൻ എല്ലാറ്റിനും എനിക്കെല്ലാമത്രേ
തന്നെ ഞാനെന്നെന്നും സ്തുതിക്കും
Verse 2സ്തുതികൾക്കവൻ യോഗ്യനത്രെ
മഹത്വത്തിനും പുകഴ്ചയ്ക്കുമേ
സർവ്വ ഭൂസീമാവാസികൾക്കും
വണങ്ങാനു-ള്ളോരേകനാമം അവനേ
Verse 3തന്നിലാശ്രയിക്കുന്നവർക്കും
തന്നെ ശരണമാക്കുന്നവർക്കും
അവൻ കോട്ടയും പരിചയും തുണയ്ക്കുന്നോനും
അതേ ആശ്വസിപ്പിപ്പവനും
Verse 4എന്നെ കൈവിടുകില്ലയവൻ
ഒരുനാളും ഉപേക്ഷിക്കില്ല
ഇന്നീ കാണുന്ന വാനഭൂ മാറ്റപ്പെടും
എന്നിൽ തൻ ദയ മാറുകില്ല
Verse 5അഖിലത്തിനും ഉടമയവൻ
സർവ്വശക്തനും അധികാരിയും
അവനത്ഭുതമന്ത്രിയും വീരനാം ദൈവവും
നിത്യ പിതാവുമത്രേ
Verse 6അതിശ്രേഷ്ഠൻ ഈ ദൈവം എന്നെ
അന്ത്യത്തോളവും വഴിനടത്തും
എന്റെ ഭാരങ്ങളൊക്കെയും താൻ വഹിക്കും
എന്ന വാഗ്ദത്തം തന്നിട്ടുണ്ട്
Verse 7നിത്യവാസസ്ഥലം ഒരുക്കി
അവൻ തേജസ്സിൽ വെളിപ്പെടുമേ
തന്നെ എതിരേൽക്കുവാൻ ഞാനും ഒരുങ്ങിനിൽക്കും
അതുവേഗത്തിൽ നിറവേറുമേ
Verse 1njaan en yeshuvil aashrayikkum
ente jeevitha nalkalellam
avan ellattinum enikkellamathre
thanne njaan ennennum sthuthikum
Verse 2sthuthikalkkavan yogyanathre
mahathvathinum pukzchaykkume
sarvvam bhusemavasikalkkum
vangan’ullor’ekanamam avane;-
Verse 3thannil aashrayikkunnavarkkum
thane sharanam aakkunnavarkkum
avan kottaum parichayum thunay’kkunnonum
athe ashvasippi’ppavanum;-
Verse 4enne kaividukillayaven
oru’nalum upekshi’kkilla
inne kanunna vanbhu mattappedum
ennil than daya maarukilla;-
Verse 5akhilathinum udamayavan
sarvva’shakthanum adhikariyum
avan athbhutha manthiyam veranam daivavum
nitya pithavum athere;-
Verse 6athi shreshdan ie daivam enne
anthya’tholavum vazhinadathum
ente bharangal okkeyum than vahikkum
enna vagdatham thannittunde;-
Verse 7nitya vasasthalam orukki
avan thejassil velippedume
thanne ethrelkkuvan njaanum orungki’nilkkum
athu vegathil niraverume;-
Download Song