Njan ennum sthuthikum en parane
Verse 1ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുമനുസുതനെ
ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും
Verse 2പാപത്തിൻശാപത്തിൽ നിന്നും എന്റെ
പ്രാണനെ കാത്തവനെന്നും
പാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും
Verse 3നൽകിയവൻ രക്ഷാദാനം തന്നിൽ
കണ്ടുഞാൻ ദൈവികജ്ഞാനം
തൻ പദസേവയതെന്നഭിമാനം
Verse 4ആയിരം നാവുകളാലും പതി-
നായിരം വാക്കുകളാലും
ഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും
Verse 5നിത്യത തന്നിൽ ഞാനെത്തും തന്റെ
സ്തുത്യപദങ്ങൾ ഞാൻ മുത്തും
ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും
Verse 1njaan ennum sthuthikkum
en parane thirumanu suthane
aanandagaanngal paadippukazhtthi
njaan ennum sthuthikkum
Verse 2paapatthin shaapaththil ninnum ente
praanane kaatthavan ennum
paaril than anpinnu thulyam illonnum;-
Verse 3nalkiyavan rakshaadaanam thannil
kandu njaan daivika jnjaanam
than pada sevaya'thennabhimaanam;-
Verse 4aayiram naavukalaalum pathi-
naayiram vaakkukalaalum
haa! divya snehavam avarnnyamaaraalum;-
Verse 5nithyatha thannil njaan etthum thante
sthuthya padngal njaan mutthum
bhakthiyil aanandakkannuneer veezhtthum;-
Download Song