Njan karthavinay padum jeevichidum
Verse 1ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം
ദൈവമഹത്ത്വം കൊണ്ടാടും കീർത്തിക്കും തൻവാത്സല്യം
Verse 2ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും
ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും
Verse 3ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം
സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം
Verse 4ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ
യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ
Verse 5കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ
നോക്കുക പിതാവിൻ ദാനം ചേരുക സംഗീതത്തിൽ
Verse 6പാലും തേനും ഒഴുകിടും നല്ലൊർ രാജ്യം എന്റേതാം
ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം
Verse 7പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ
പാടും എന്നെ അഗ്നിയാലെ ശോധന ചെയ്തിടുമ്പോൾ
Verse 8അത്തിവൃക്ഷം വാടിയാലും മുന്തിരിങ്ങാ വള്ളിയും
ഒന്നും നൽകാതിരുന്നാലും ഞാൻ കർത്താവിൽ പുകഴും
Verse 9എൻനിക്ഷേപം സ്വർഗ്ഗത്തിങ്കൽ ആകയാൽ ഞാൻ ഭാഗ്യവാൻ
ലോകരുടെ ദുഃഖത്തിങ്കൽ എനിക്കുണ്ടോ ദുഃഖിപ്പാൻ
Verse 10ദൈവത്തിങ്കലെ സന്തോഷം ആശ്രിതരിൻ ബലമാം
ആശയറ്റുപോയ ക്ലേശം ദൂരത്തെറിയുക നാം
Verse 1njaan karthavinay padum jeevichidum nalellam
Divamahtvam kondadum keerthikum than vatsalyam
Verse 2hallelooya daivathinum hallelooya puthranum
hallelooya aathmavinum innum sarvvamkalathum
Verse 3Bharamulloru manamalla daiva'lmavin lekshanam
Sakshal abhi'shaktherkella;kkalathum santhoshikam;-
Verse 4Daivathin mumpake veenayale sthuthipan
Yeshuvinte rekthathale enee prapthanaki than;-
Verse 5Kelka dhuthanmain ganam bethlahemin vayalil
Nokuka pithavin danam cheruka samgeethathil;-
Verse 6Palum theum ozukedum nallor rajyam entetham
Aswasngal nirangidum kristhan marven parppidam;-
Verse 7Padum njaan santhoshathale ullamellam thullumpol
Padum enne agniyale shodana chytheedumpol;-
Verse 8Athi vriksham vadiyalum munthiringaavalliyum
onnum nalkathirunnalum njaan karthaavil pukazhum;-
Verse 9en nikshepam swarggathil aakayal njaan bhagyavaan
Lokarude dukhathil enikkundo dukhippaan;-
Verse 10daivathinkale santhosham aashritharin balamaam
aashayattupoya klesham dooratheriyuka naam;-
Download Song