Njan ninne ariyathe poyittum nee
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഞാൻ നിന്നെ അറിയാതെ പോയിട്ടും നീ
ഓമനപേർ ചൊല്ലിയെന്നെ വിളിച്ചു
പ്രിയരെന്നെ കൈവെടിഞ്ഞു പോയപ്പോഴും
നീ മാത്രം എന്റെ അരികിൽ വന്നു
Verse 2 എന്റെ സങ്കടം കേട്ടു
ദിവ്യ-സാന്ത്വനം നൽകി
തിരുമാർവ്വോടു ചേർത്തണച്ചു (2)
Verse 3 താതന്റെ ഇഷ്ടം ഞാൻ അവഗണിച്ചു
പാപത്തിൻ കൂരിരുളിൽ അലഞ്ഞു
ശ്രേഷ്ഠമാം ദാനങ്ങൾ നഷ്ടമാക്കി
പാരം-നിരാശനായ നേരം എന്റെ സങ്കടം…
Verse 4 നിത്യമാം സ്നേഹത്തിൻ തണലിലെന്നും
എന്നെ നടത്തുന്ന പ്രീയ താതൻ
സ്വർഗീയ മോദത്തിൻ പുതുഗാനമെൻ
നാവിൽ പകർന്നെന്റെ സ്നേഹതാതൻ എന്റെ സങ്കടം…
Verse 5 എനിക്കായ് ചൊരിഞ്ഞതാം തിരുനിണത്താൽ
എൻ ലംഘനങ്ങളാകവെ മായ്ച്ചു തന്നൂ
എത്രയോ സൗഭാഗ്യം എൻ ജീവിതം
എന്നെ തൻ മകനാക്കി തീർത്തതിനാൽ എന്റെ സങ്കടം…
Verse 1 njaan ninne ariyaathe poyittum nee
omanaper chollienne vilichu
priyarenne kaivedinju poyappozhum
nee maathram ente arikil vannu
Verse 2 ente sankadam kettu
divya-saanthvanam nalki
thirumaarvoduchertthanachu (2)
Verse 3 thaathante ishtam njaan avaganichu
paapaththin koorirulil alanju
shreshtamaam daanangal nashtamaakki
paaram-niraashanaaya neram;- ente sankadam…
Verse 4 nityamaam snehaththin thanalilennum
enne nadaththunna preeya thaathan
swargiya modaththin puthugaanamen
naavil pakarnnente snehathaathan;- ente sankadam…
Verse 5 enikkaay chorinjathaam thiruninaththaal
en langhanangalaakave maaychu thannu
ethrayo saukhaagyam en jeevitham
enne than makanaakki theerthathinaal;- ente sankadam…
Download Song
Cancel
Download