Njan ninne oru nalum anathhanayi
Verse 1ഞാൻ നിന്നെയൊരു നാളുമനാഥനായി
വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ
കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-
ന്നുരച്ചവനൊരുനാളും മറക്കുകില്ല
Verse 2പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ
ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ
മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം
വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ
Verse 3ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ
ശക്തിമാൻമാരുടെ നല്ല ഭോജനമേകും
തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും
തൃപ്തിവരുത്തുന്ന പരിപാലകനല്ലോ
Verse 4വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും
മുക്കുകില്ല നദി നിന്നെയൊരു നാളിലും
അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും
അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട
Verse 5സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്
അണിനിരന്നനുദിനം പടപൊരുന്നു
പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും
വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക
Verse 6മനസ്സാവാചാ കർമ്മണാ അറിയാതുള്ള
ദൂഷണമനവധിയായ് പരത്തുകിലും
ഭംഗമില്ലായെനിക്കെന്റെ ജീവിതയാത്രയ്ക്കൊന്നും
ഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും
Verse 7ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാ
തുണരുക സീയോൻ പുത്രിയാർത്തുഘോഷിക്ക
മണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായി
ഉടനട നന്നായ് ക്രമീകരിച്ചിടുക
Verse 8നാളിതുവരെ നീയോടിയദ്ധ്വാനിച്ചതും
നഷ്ടമായിപ്പോയിടല്ലേ വീടോടടുത്തു
നിത്യവീട്ടിലെത്താനിനി അല്പദൂരം മാത്രമെയു-
ള്ളാ സമയം പാഴാക്കാതെ ഉണർന്നുകൊൾക
Verse 9എനിക്കായ് കരുതാമെന്നുരച്ചവനെ :എന്ന രീതി
Verse 1njaan ninne oru nalumanathhanayi
vidukillennaruliya karunanidhe... en...
karam pidichanudinam marubhoovil nadathaame-
nnurachavanorunalum marakkukilla
Verse 2prathikolamayidunna kodumkattukal
shakthiyayen nereyadichuyarnneedumpol
marachukollename nin chirakin keezhanudinam
vahichukollumallo nin thirukkarathaal;-
Verse 3bhakshanapaneeyamillathalanjeedumpol
shakthimaanmarude nalla bhojanamekum
thrikkaiyyonnu thurakkumpol sarvvamjeevajalangalkkum
thripthivaruthunna paripalakanallo;-
Verse 4vellathilkkodi nee thellum nadannedilum
mukkukilla nadi ninneyoru naalilum
agnishodhanayil koodi kadakkendi vannalum
alpam polum bhayam namukkihathilvenda;-
Verse 5snehithanmarellam shathrunirakaliay
aninirannanudinam padaporunnu
padanaayakanaay neeyen samepeyundellanalum
vijayam nishchayamaanennarinjukolka;-
Verse 6manassavacha karmmanaa ariyathulla
dushanamanavadhiyay parathukilum
bhamgamillayenikkente jeevithayathraykkonnum
bhaviynokki kandu punjchirithokum;-
Verse 7shathrubheshanikalkettu manam kalangaa
thunaruka seeyon puthriyarthughoshikka
manavalan maniyarayil vanniduvan kalamay
udanada nannaay krameekarichiduka;-
Verse 8nalithuvare neeyodiyadhvanichathum
nashdamayippoyidalle veedodaduthu
nithyaveettilethanini alpadoram mathrameyu-
lla samayam pazhakkathe unarnnukolka;-
Verse 9Tune of : ennikayi karutham ennurachavane
Download Song