ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും
നിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കും
ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും
Verse 2
അത്യുന്നതനായുള്ളേവേ യഹോവേ
ഈ ഭൂവിനും ദ്യോവിനും അധിപതിയേ
കർത്താധി കർത്താവേ നിൻ നാമമല്ലോ
നിത്യ സങ്കേതമെൻ ബലമെന്നഭയം
Verse 3
യഹോവാ പീഢിതർക്കൊരഭയസ്ഥാനം
കഷ്ടകാലത്തു പിരിയാത്തൊരുറ്റ സഖി
തന്നെ അന്വേഷിക്കുന്നോരെ കൈവിടുമോ
തന്റെ ഭക്തരെ എന്നേക്കും മറന്നിടുമോ
ഇല്ലഭീതിയെന്നുള്ളത്തിലണുവേളവും
തള്ളുകില്ലെന്റെ രക്ഷകനൊടുവോളവും
Verse 4
എന്റെ വൈരികലേനിക്കായി പതിയിരുന്നു
സർവ്വവല്ലഭൻ കരമെന്മേലമർന്നിരുന്നു
അവരെന്റെ വഴികളിൽ കണിഒരുക്കി-അതിൽ
അവരുടെ കാൽതന്നെ കുടുങ്ങി പ്പോയി
ഞാനോ എൻ ദൈവത്തിൽ ശരണപ്പെട്ടു
എന്റെ കോട്ടയും ശൈലവും ബലവുമവൻ