Njan samarppikkunnu njan samarppikkunnu
Verse 1ഞാൻ സമർപ്പിക്കുന്നു, ഞാൻ സമർപ്പിക്കുന്നു
എന്റെ ഹൃദയം നിന്റെ മുമ്പിൽ
ഞാൻ സമർപ്പിക്കുന്നു
Verse 2കഴുകുക നിൻ നിണത്താൽ കാൽവറി പൊൻ നിണത്താൽ
പാപങ്ങളഖിലം നീ കരുണാനിധേ
പ്രതികൂലമായ കൈയെഴുത്തുകളേ നീ
മായിച്ചു കഴുകി കൃപയേകണേ
Verse 3ക്ഷമിക്കുക പരനീശോ അടിയാന്റെ വീഴ്ച താഴ്ച
നിൻ പാദേയഭയമണയുന്നു ഞാൻ
കഴുകുക എന്റെയുള്ളം വാഴുക എന്റെയുള്ളിൽ
ഇന്നുമുതലെന്നുമെന്നേക്കുമേ
Verse 4നിന്റെ തിരുപ്പാദേ ഇന്നു ഞാനെന്നെത്തന്നെ
സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ
ചൊരിയുക നിൻ കൃപകൾ പകരുക നൽവരങ്ങൾ
നായകൻ കാര്യസ്ഥനാത്മാവിനെ
Verse 5ഹൃദയത്തിൽ വന്നാലും നീ എന്നുള്ളിൽ വാണാലും നീ
ദാസരിൻ ആശാദീപ്തി രക്ഷാദാതാ
സ്വർഗ്ഗലോകത്തെപ്പോലെയി ഭൂമണ്ഡലത്തിലും
നിന്റെ തിരുഹിതങ്ങളാക്കേണമേ
Verse 1njaan samarppikkunnu, njaan samarppikkunnu
ente hridayam ninte munpil
njaan samarppikkunnu
Verse 2kazhukuka nin ninathal kalvari pon ninathal
papangalakhilam nee karunanidhe
prathikoolamaaya kaiyezhuthukale nee
maayichu kazhuki krupayekane;-
Verse 3kshamikkuka paranesho adiyante veezhcha thazhcha
nin pade abhayamanayunnu njaan
kazhukuka enteyullam vaazhuka enteyullil
innu muthal’ennu’mennekkume;-
Verse 4ninte thirupade innu njaanennethanne
sampornnamaayi samarppikkumpol
choriyuka nin krupakal pakaruka nalvarangal
nayakan karyasthanathmavine;-
Verse 5hrdayathil vannalum nee ennullil vanalum nee
dasarin aashadeepthi raksha daathaa
swargga lokatheppoleyi bhooman’dalathilum
ninte thiruhithangalakkename;-
Download Song