ഞാൻ സ്വരമുയർത്തി പാടും
കൈത്താളമോടെ പാടും
എൻ രാജൻ യേശുവിന്റെ
കീർത്തനങ്ങൾ എന്നും പാടും (2)
Verse 2
പ്രപഞ്ച സൗന്ദര്യമോ
അത് നിൻ രൂപ കൽപ്പനയാൽ
ചന്ദ്രതാര ഗണങ്ങളിലും
നിൻ വർണ്ണ വിരാജിതമേ (2)
സൃഷ്ടാവേ നിൻ മഹത്വം
ഞങ്ങൾ ഘോഷിക്കും ഈ ഭൂവിൽ
എൻ രാജൻ യേശുവിന്റെ
കീർത്തനങ്ങൾ എന്നും പാടും
ഞാൻ സ്വരമുയർത്തി പാടും
Verse 3
ദൈവമേ നിൻ ഹൃദയം
നിത്യ സ്നേഹത്തിൻ ഉറവിടമേ
അത് അളന്നിടാൻ ആവതില്ല
ആഴിയെക്കാൾ ആഴമത് (2)
ഞങ്ങൾ തിരുമുൻപിൽ വണങ്ങീടുന്നു
അൻപിൻ അൻപേഴും കരുണയിതാ
എൻ രാജൻ യേശുവിന്റെ
കീർത്തനങ്ങൾ എന്നും പാടും
ഞാൻ സ്വരമുയർത്തി പാടും
Verse 4
പാപത്തിൻ സാഗരത്തിൽ
ആരും കാണാതെ അലഞ്ഞ നേരം
മർത്യ വേഷധാരിയായി
സ്വർഗ്ഗലോകം വിട്ടിറങ്ങി (2)
എൻ മോക്ഷത്തിൻ ദാതാവേ
ഘോഷിക്കും ഈ ഭൂവിൽ
എൻ രാജൻ യേശുവിന്റെ
കീർത്തനങ്ങൾ എന്നും പാടും
ഞാൻ സ്വരമുയർത്തി പാടും